തെന്നിന്ത്യൻ സൂപ്പർ താരമാണ് നടി ഹൻസിക മൊഡ്‌വാനി. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇടക്കാലത്ത് സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും സജീവമാകാനൊരുങ്ങുകയാണ്.
105 മിനിട്ട്സ് എന്ന് പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഹൻസിക തിരിച്ചെത്തുന്നത്. സാധാരണ സിനിമയിൽ നിന്നും വ്യത്യസ്തമാണ് 105 മിനിട്ട്സ് എന്ന ചിത്രം. ഒരേയൊരു കഥാപാത്രം മാത്രമാണ് ചിത്രത്തിൽ ഉണ്ടാകുക. കൂടാതെ ഒറ്റ ഷോട്ടിലായിരിക്കും സിനിമ ചിത്രീകരിക്കുന്നത്.
തെലുങ്ക് കൂടാതെ ഹിന്ദിയിലേക്കും മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും ചിത്രം ഡബ് ചെയ്യുന്നുണ്ട്. ബാെമ്മക്ക് ശിവ നിർമ്മിച്ച് രാജു ദസ സംവിധാനം ചെയ്യുന്ന ചിത്രം തന്റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷയെന്ന് ഹൻസിക പറയുന്നു.
കോയി മിൽ ഗയാ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ ഹൻസിക സിങ്കം 2, പുലി, അരൺമനൈ, സിങ്കം 3, മാൻ കരാട്ടെ, വേലായുധം തുടങ്ങിയ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം വില്ലനിലൂടെ മലയാളത്തിലും അരങ്ങേറി.
Post Your Comments