GeneralLatest NewsNEWSTV Shows

ഭര്‍ത്താവ് ഉപേക്ഷിച്ചു, പുതിയൊരു ജീവിതം വേണമെന്ന് തോന്നി, ഞാനത് തിരഞ്ഞെടുത്തു, അതില്‍ എന്താണ് ഇത്ര തെറ്റ്? ദയ അശ്വതി

ഈ പറയുന്നവരില്‍ ആരെങ്കിലും എനിക്ക് ചിലവിന് കൊണ്ട് തരുന്നുണ്ടോ.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധതേടിയ താരമാണ് ദയ ആശ്വതി. ബിഗ് ബോസ് സീസണ്‍ 2ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ താരം പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്ന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെയാണ് രണ്ടാമതും വിവാഹിതയായത്. തന്റെ വിവാഹത്തെക്കുറിച്ചു ഉയർന്നുവന്ന വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദയ.

ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരത്തിന്റെ മറുപടി. ” കല്യാണ ഫോട്ടോസ് കണ്ടതോടെ മനസിന് വേദന ഉണ്ടാക്കുന്ന പല കമന്റുകളുമാണ് വരുന്നത്. മക്കളെ കുറിച്ചോര്‍ക്കണം, സ്വന്തം സുഖം തേടി പോവരുത് എന്നിങ്ങനെയൊക്കെ പറയുന്നവരുണ്ട്. ഈ പറയുന്നവരില്‍ ആരെങ്കിലും എനിക്ക് ചിലവിന് കൊണ്ട് തരുന്നുണ്ടോ. എന്നെ വിഷമിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പക്ഷേ തളര്‍ത്താന്‍ പറ്റില്ല.

read also:അമ്പിളി ഇപ്പോഴും എന്റെ ഭാര്യയാണ്, കൂടുതല്‍ എന്തു പറയണം; അമ്പിളി ദേവിയുമായുള്ള വേര്‍പിരിയൽ വാർത്തയെക്കുറിച്ചു ആദിത്യന്‍

ആണിനായാലും പെണ്ണിനായാലും അവളുടെ സ്വതന്ത്ര്യമാണ് അവളുടെ ജീവിതം. 22 വയസ് മുതല്‍ ഞാന്‍ ഒറ്റയ്ക്ക് നിന്നാണ് ജീവിച്ചത്. ഇപ്പോള്‍ 37 വയസായി. ഈ കാലയളവില്‍ ഞാന്‍ ജീവിച്ചതൊക്കെ എങ്ങനെയാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നു. ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു. അദ്ദേഹം വേറൊരു കല്യാണം കഴിച്ച്‌ മക്കളെയും കൊണ്ട് ജീവിക്കുന്നു. ഇപ്പോള്‍ എനിക്കൊരു ജീവിതം വേണമെന്ന് തോന്നി. ഞാനത് തിരഞ്ഞെടുത്തു. അതില്‍ എന്താണ് ഇത്ര തെറ്റ്. പത്താം ക്ലാസ് തോറ്റ വ്യക്തിയാണ് ഞാന്‍. കൊറോണ കാരണം വിസയും മറ്റുമൊക്കെ പ്രശ്‌നമായതോടെ എനിക്ക് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വീണ് കിടക്കുന്ന സമയത്താണ് ഒരാളുടെ തുണ ഉണ്ടാവേണ്ടത്.” ദയ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button