BollywoodGeneralLatest NewsNEWSSocial Media

മോതിരം അണിഞ്ഞ് മലൈക അറോറ ; അർജുൻ കപൂറുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞോ എന്ന് സോഷ്യൽ മീഡിയ ?

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് നടി മലൈക അറോറ. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ ഇഷ്ട താരമായത്. ബോളിവുഡ് യുവ താരം അര്‍ജൂന്‍ കപൂറുമായുളള പ്രണയത്തിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനുമായുളള വിവാഹ മോചനത്തിന് പിന്നാലെയാണ് മലൈക അര്‍ജുനുമായി അടുപ്പത്തിലായത്. ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതും വിമർശനങ്ങൾ നേരിട്ട പ്രണയബന്ധവും മലൈകയുടെയും അർജുന്റെയുമാണ്. അതിന് കാരണം ഇരുവരും തമ്മിലുളള പ്രായ വ്യത്യാസമാണ്. മലൈകയെക്കാൾ ഒരുപാട് വയസിന് ഇളയതാണ് അർജുൻ കപൂർ.

ഇപ്പോൾ മലൈക പങ്കുവെച്ച ഒരു ചിത്രമാണ് ഇരുവരും വീണ്ടും വാർത്തകളിൽ നിറയാൻ കാരണമായത്. ഏറ്റവും പുതിയതായി ഡയമണ്ട് റിംഗ് ധരിച്ച് നിൽക്കുന്ന ഫോട്ടോയാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല കൈയിലെ മോതിരം വ്യക്തമാക്കുന്നത് പോലെ ഒരു ക്ലാസും പിടിച്ച് നിൽക്കുന്ന ചിത്രവും വിവാഹനിശ്ചയത്തിന്റെ മോതിരമാണെന്ന് സൂചന നൽകുന്ന ക്യാപ്ഷനുമാണ് കൊടുത്തിരിക്കുന്നത്. ഇതോടെ അർജുനുമായി മലൈകയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചു തുടങ്ങി.

“ഈ മോതിരം എത്ര സ്വപ്നമാണ്. അതിനെ സ്‌നേഹിക്കുന്നു. സന്തോഷം ഇവിടെ തുടങ്ങുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രണയത്തിന് പൂർണത നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിന് വേണ്ടിയുള്ള മനോഹരമായ മോതിരങ്ങൾ ലഭിക്കുന്നത് എവിടെയാണെന്നും നടി മെൻഷൻ ചെയ്തിരിക്കുകയാണ്. നിങ്ങളുടെ മോതിരം ഇച്ഛാനുസരണം ഉണ്ടാക്കാൻ സാധിക്കും.” അതിശയം തോന്നുന്നുണ്ടെങ്കിൽ അടുത്ത ഫോട്ടോ കൂടി നോക്കാനും ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച കുറിപ്പിൽ മലൈക പറയുന്നു.

https://www.instagram.com/p/CNmzZA3BSu_/?utm_source=ig_web_copy_link

അതേസമയം വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും താരദമ്പതിമാർ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ വിവാഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button