
ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ‘ബിരിയാണി’ 21ന് ഒ.ടി.ടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. കേവ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ കനി കുസൃതിയെ മികച്ച നടിയായി തിരഞ്ഞെടുത്തത് ബിരിയാണിയിലെ അഭിനയത്തിനാണ്. നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ പങ്കെടുത്ത ‘ബിരിയാണി’ അവാർഡുകളും കരസ്ഥമാക്കിയിരുന്നു.
Post Your Comments