നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയും നര്‍ത്തികയുമായ ഉത്തര ഉണ്ണി അടുത്തിടെയാണ് വിവാഹിതയായത്. ബാംഗ്ലൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷ് ആണ് വരന്‍. ഉത്തരയുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ തന്റെ വിവാഹവസ്ത്രങ്ങളും വിവാഹത്തിന് താനണിഞ്ഞ സ്പെഷൽ ആഭരണങ്ങളും ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് ഉത്തര.
”ആമാടക്കൂട്ടം മാല, നാഗ വംഗി (സർപ്പ വംഗി), നാഗത്തളകൾ ,നാഗപ്പടം എന്നിവയായിരുന്നു ഉത്തര വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളിൽ ഏറെ ശ്രദ്ധ കവർന്നത്. തന്റെ മുത്തശ്ശി വിവാഹത്തിന് അണിഞ്ഞ ആമാടക്കൂട്ടം മാല തലമുറകൾ കൈമാറി തന്നിലേക്ക് എത്തിയതാണെന്നാണ് ഉത്തര പറയുന്നത്. നാഗ വംഗിയും നാഗത്തളയും തന്റെ ഭർത്താവിന്റെ അമ്മയുടെ സമ്മാനമായിരുന്നുവെന്നും ഉത്തര പറയുന്നു”.
https://www.instagram.com/p/CNzXY1dgA-r/?utm_source=ig_web_copy_link
‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments