
ദുൽഖറിനെയും മകൾ മറിയത്തെയും വീട്ടിലേക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദൻ. വീട്ടിലേക്ക് വരികയാണെങ്കിൽ ദുൽഖറിന് ഒരു കാറും മകൾ മറിയത്തിന് ഒരു പാവക്കുട്ടിയും തരാമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. നിപ്പോൺ പെയിന്റുമായുള്ള കൊളാബറേഷന്റെ ഭാഗമായി തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ട് ഉണ്ണിമുകുന്ദൻ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് ദുൽഖർ കമന്റ് ചെയ്തപ്പോഴാണ് ഉണ്ണി മറുപടി നൽകിയിരിക്കുന്നത്.
മനോഹരമായ വീടാണെന്നായിരുന്നു ദുൽഖറിന്റെ കമന്റ്. ഒരു ദിവസം വീട്ടിലേക്ക് വരൂ, നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടർ വുമണേയും നിങ്ങൾക്ക് പറ്റിയാൽ ഒരു കാറും തരാമെന്ന് ഉണ്ണി മുകുന്ദൻ മറുപടി നൽകി.
അതേസമയം, മേപ്പടിയാന് ആണ് ഉണ്ണി മുകുന്ദന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബ്രൂസ്ലി, ഭ്രമം തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുറുപ് ആണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സല്യൂട്ട്, ഹേയ് സിനാമിക എന്നിവയാണ് നടന്റെതായി ഒരുങ്ങുന്നത്.
https://www.instagram.com/tv/CNwjflRB8fQ/?utm_source=ig_web_copy_link
Post Your Comments