അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയതിനെ തുടർന്ന് മുഖം വികൃതമായെന്ന ആരോപണവുമായി നടിയും ബിഗ്‌ബോസ് താരവുമായ റെയ്‌സ വില്‍സണ്‍. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായെത്തിയത്.
ഫേഷ്യല്‍ ട്രീറ്റ്‌മെന്റി പിഴച്ചു പോയെന്ന് റൈസ പറയുന്നു. ഇടത് കണ്ണിന് താഴെ നീലനിറത്തില്‍ തടിച്ചിരിക്കുന്ന ഒരു ചിത്രവും റൈസ പങ്കുവെച്ചിട്ടുണ്ട്.
”ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് പോയത്. എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്”- റൈസ കുറിച്ചു.
Post Your Comments