
മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ഇപ്പോഴിതാ മലയാള സിനിമയെക്കുറിച്ചുള്ള മാറ്റങ്ങളെ കുറിച്ച് പറയുകയാണ് മഞ്ജു.
സിനിമ എന്നത് പുരുഷന്മാരുടെ കലയാണ് എന്നൊരു പൊതുധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുകയാണ് എന്നും മഞ്ജു മലയാള മനോരമ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന്റെ തെളിവാണ് എന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. അങ്ങനെ വിളിക്കുന്നത് പലര്‍ക്കും ഒരു പ്രചോദനമാണെന്നും അതില്‍ അഭിമാനം ഉണ്ടെന്നും മഞ്ജു പറയുന്നു.
അതേസമയം, അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു വാര്യര്‍. ആര്. മാധവന് നായകനാകുന്ന ചിത്രം നവാഗതനായ കല്‍പേഷ് ആണ് സംവിധാനം ചെയ്യുന്നത്.
ചതുര്‍മുഖം, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍.
Post Your Comments