![](/movie/wp-content/uploads/2021/04/sharmila.jpg)
പ്രേഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ശര്‍മിള ടാഗോര്‍. വർഷങ്ങൾക്ക് മുൻപ് തന്നെ ഗ്ലാമറസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ശര്‍മിള. ഇപ്പോഴിതാ 1996ല്‍ ഫിലിം ഫെയര്‍ മാസികയില്‍ വന്ൻ തന്റെ ബിക്കിനി ചിത്രത്തിന് നേരെ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് പറയുകയാണ് ശാർമിള. പ്രമുഖ മാധ്യമത്തോടാണ് ശര്‍മിള ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ശാർമിള ടാഗോറിന്റെ വാക്കുകൾ
” കാണാന്‍ ഭംഗിയുണ്ട് പിന്നെ എന്തു കൊണ്ട് ചെയ്തുകൂടാ എന്നായിരുന്നു അപ്പോഴത്തെ ചിന്ത. സമൂഹമാധ്യമങ്ങള്‍ ഇല്ലാത്തൊരു കാലഘട്ടമായിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യം മോശമായിരുന്നു. മാസിക പുറത്തിറങ്ങിയ സമയത്ത് ഞാന്‍ ലണ്ടനിലായിരുന്നു. അന്നത്തെ കാലത്ത് ലഭിച്ച കമന്റുകള്‍ എന്നെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് മന്‍സൂര്‍ അലി ഖാന് പട്ടൗഡി വലിയ രീതിയില്‍ പിന്തുണ നല്കി. നീ വളരെ സുന്ദരിയായിരിക്കുന്നവെന്നാണ് അദ്ദേഹം പറഞ്ഞത്.
പൊതു ഇടത്തില്‍ നില്ക്കുന്ന വ്യക്തിയാവുമ്പോള്‍. നമുക്ക് ചില ഉത്തരവാദിത്ത്വങ്ങളുണ്ട്. ആരാണ് നിങ്ങളുടെ പ്രേക്ഷകര്‍ അവര്‍ക്ക് എന്താണ് താത്പര്യമെന്ന് നമ്മള് മനസിലാക്കണം. ഗ്ലാമറില്‍ ആകര്‍ഷിച്ച് ജനങ്ങള്‍ എത്തുമായിരിക്കും. എന്നാല്‍ അവര്‍ക്ക് ബഹുമാനം ഉണ്ടാവണമെന്നില്ല. എനിക്ക് ബഹുമാന്യയാവാനായിരുന്നു താത്പര്യം. പതിയെ ഞാന്‍ എന്റെ ഇമേജ് മാറ്റി കൊണ്ട് വരികയായിരുന്നു”- ശര്‍മിള പറഞ്ഞു.
Post Your Comments