
അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിലെ തകർച്ചയും വിജയങ്ങളും ഒരുപോലെ നേരിട്ട താരം കൂടിയാണ് കുഞ്ചാക്കോ ബോബൻ. ഇടക്കാലത്ത് ചെയ്ത സിനിമകൾ ഒന്നും ശ്രദ്ധിക്കപ്പെടാതായതോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അഞ്ചാം പാതിരയുടെ വമ്പന്‍ വിജയം താരത്തിന് സിനിമയിൽ മറ്റൊരു വഴിത്തിരിവായി മാറി. ഈ വര്‍ഷം തന്നെ ഇതുവരെയായി മൂന്ന് സിനിമകളാണ് നടന്‌റെതായി തിയ്യേറ്ററുകളിലെത്തിയത്.
നിഴൽ, നായാട്ട് എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെ സംഘർഷ ഭരിതമായ ഒരുതരത്തിലുള്ള പ്രിവിലേജുകളുമില്ലാത്ത ഒരു നായകമവേഷമാണ് നായാട്ടിൽ ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ അവസ്ഥയെ ജീവിതത്തോട് ബന്ധപ്പെടുത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന് സാധിക്കും എന്ന് തുറന്നു പറയുകയാണ് കുഞ്ചാക്കോ ബോബൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
ഉദയ സ്റ്റുഡിയോ എന്ന കെട്ടുറപ്പുള്ള പാരമ്പര്യമായിരുന്നെങ്കിലും സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബമഹിമയും പേരുംകൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം ചാക്കോച്ചൻ പറഞ്ഞു.
ജീവിതത്തിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഇതിന് മുൻപും ചാക്കോച്ചൻ പറഞ്ഞിട്ടുണ്ട്. സിനിമ നിർമാണം കുടുംബത്തെ സാമ്പത്തികമായി തകർത്തതും ഇനി സിനിമ വേണ്ട, ഉദയ എന്ന ബാനർ തന്നെ വേണ്ട എന്ന തീരുമാനിച്ചതുമായ ഘട്ടം ഉണ്ടായിരുന്നു. എന്നാൽ താൻ ജീവിതത്തിൽ നേടിയതിനെല്ലാം അടിസ്ഥാനം ഉദയ എന്ന ആ പേരായിരുന്നു എന്ന് പിന്നീട് താൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചാക്കോച്ചൻ പറഞ്ഞു.
Post Your Comments