ട്രയൂണ്‍ പ്രൊഡക്ഷന്‍സ് – ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച നവാഗതനായ പ്രദീപ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഏട്ടന്’. സിനിമയുടെ ചിത്രീകരണം ഈ മാസം 19 ന് അതിരപ്പളളിയില്‍ ആരംഭിക്കും. ചിത്രത്തിന്റെ പൂജ കൊച്ചി കളമശ്ശേരിയിലെ ജെറ്റ് മീഡിയയുടെ ഓഫീസില്‍ നടന്നു.
നവാഗത ബാലതാരം ലാല്‍കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏട്ടന് ഒട്ടേറെ പുതുമയുള്ള ചിത്രമാണ്. കുട്ടികളുടെ ജീവിതം പ്രമേയമായി മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ‘ഏട്ടന്’.
വിജയ് ബാബു, ലാല്‍കൃഷ്ണ, ഡോ. കലാമണ്ഡലം രാധിക, ബാവ ചെല്ലദുരൈ, കൊച്ചുപ്രേമന്, അനീഷ് ജി മേനോന്, ആല്ബിന് ജെയിംസ്, സുനില്‍ അരവിന്ദ്, ദേവകി, ദിയ ഫര്സീന്, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
നിര്‍മ്മാണം- സുനില്‍ അരവിന്ദ്, കഥ, തിരക്കഥ, സംഭാഷണം- ആന്സന് ആന്റണി, ക്യാമറ-ലാല്‍ ജോഷ്വ റൊണാള്‍ഡ്, സംഗീതം- വിമല്‍ പങ്കജ്, ഗാനരചന- ഫ്രാന്‍സിസ് ജിജോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷിഹാബ് നീരുങ്കല്‍, ആര്‍ട്ട്-പ്രദീപ് വേലായുധന്, മേക്കപ്പ്-ബൈജു സി ആന്റണി, കോസ്റ്റ്യൂംസ്- ടെല്‍മ ആന്റണി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷജിത്ത് തിക്കോടി, പി ആര് ഒ- പി ആര് സുമേരന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സച്ചി ഉണ്ണികൃഷ്ണന്, അസോസിയേറ്റ് ഡയറക്ടര്‍- സിജോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ്- രാഗേഷ് പല്ലിശ്ശേരി, അനൂപ് എ എ, സ്റ്റില്‍സ്- സെമില്‍ ലാല്‍, ഡിസൈന്‍ – അന്‍സില്‍, സ്റ്റുഡിയോ- ബ്ലുമൗണ്ട് സൗണ്ട് പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
Post Your Comments