GeneralLatest NewsMollywoodNEWSSocial Media

മകളെ സ്വപ്‍നം കാണാൻ പഠിപ്പിച്ച ഒരച്ഛൻ ; കുറിപ്പുമായി ദുര്‍ഗാ കൃഷ്‍ണ

വിമാനം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ദുർഗ കൃഷ്ണ. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. അര്‍ജുൻ രവീന്ദ്രനായിരുന്നു വരൻ. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ സജീവമായ ദുർഗ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്.

തന്റെ അച്ഛന് ഒപ്പമുള്ള ഫോട്ടോയാണ് ദുർഗ പങ്കുവെച്ചിരിക്കുന്നത്. ”മനസ്സ് തുറന്നൊന്നു ചിരിക്കാൻ കഴിയുന്ന ഏതൊരു പെൺകുട്ടിക്കു പിന്നിലും മകളെ സ്വപ്‍നം കാണാൻ പഠിപ്പിച്ച ഒരച്ഛനുണ്ടാകും. എന്നും ഈ അച്ഛന്റെ കിങ്ങിണി കുട്ടി ഒരുപാട് സ്നേഹം എന്നാണ്” ചിത്രത്തോടൊപ്പം ദുര്‍ഗാ കൃഷ്‍ണ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

https://www.instagram.com/p/CNweuGijnfs/?utm_source=ig_web_copy_link

യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്ന് ദുര്‍ഗ കൃഷ്‍ണ പറഞ്ഞിരുന്നു. ലൈഫ് ലൈൻ എന്നാണ് അര്‍ജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ മറുപടി പറഞ്ഞത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button