അവസാന സിനിമ പരാജയമായിട്ടും സിനിമ മേഖലയോട് തന്റെ അപ്പൻ കാണിച്ച മഹത്വത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. മനോരമയുടെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കവേയാണ് കുഞ്ചാക്കോ ബോബന്റെ തുറന്നു പറച്ചിൽ.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
“എന്റെ അപ്പൻ അവസാനമായി സംവിധാനം ചെയ്തത് ‘ആഴി’ എന്ന ചിത്രമായിരുന്നു. അതൊരു വൻപരാജയമായിരുന്നു. അതിന്റെ കടവും കാര്യങ്ങളൊക്കെ വീട്ടാൻ വേണ്ടി ഒരു ചില്ലി പൈസ പോലും തീയേറ്ററുകൾക്കോ അല്ലെങ്കിൽ മറ്റാർക്കെങ്കിലുമോ ബാക്കിവെച്ചിട്ടല്ല അദ്ദേഹം സിനിമയിൽ നിന്നും വിട്ടു മാറിയത്. വേണമെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. സമയം വാങ്ങുക, അല്ലെങ്കിൽ എഴുതിത്തള്ളുന്ന കാര്യങ്ങളിലേക്ക് നീങ്ങുക, അങ്ങനെയൊക്കെ. പക്ഷേ ഒരു പൈസപോലും പുള്ളി കണക്കിൽ ബാക്കിവെയ്ക്കാതെയാണ് അതൊക്കെ പൂർത്തിയാക്കിയത്. സ്വന്തം കൈയിൽ ഉള്ള സോ കോൾഡ് ലാൻഡ് ബാങ്കോ എല്ലാം ഡിസ്പോസ് ചെയ്തിട്ടോ ആയിരിക്കാം പുള്ളിയാ പ്രശ്നങ്ങളൊക്കെ പരിഹരിച്ചത്.
ഒരു സമയത്ത് സിനിമ വേണ്ട അല്ലെങ്കിൽ ഈ ബാനർ പോലും വേണ്ട എന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നു ഞാൻ. പക്ഷേ പിന്നീടാണ് സിനിമയിൽ വന്നതിനുശേഷം അല്ലെങ്കിൽ സിനിമയിൽ ഒരിടവേള എടുത്തതിനുശേഷമാണ് ആ ബാനറിന്റെ വില മനസ്സിലാകുന്നത്. സിനിമ എനിക്ക് എന്തൊക്കെയാണ് തന്നിട്ടുള്ളത് അല്ലെങ്കിൽ സിനിമയിൽ നിന്ന് എനിക്ക് നേടാൻ എന്തൊക്കെയാണ് ഉള്ളത് എന്ന തിരിച്ചറിവുണ്ടാകുന്നത്”.
Post Your Comments