പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച തമിഴ് നടൻ പത്മശ്രീ വിവേക് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത് എല്ലാവർക്കുമൊരു ഞെട്ടലായിരുന്നു. മകൻ്റെ വേർപാട് വിവേകിനെ ഒരുപാട് തളർത്തിയിരുന്നു. വിവേകിനെ സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തിൻ്റെ വേർപാട് ഒരു നൊമ്പരമാണ്. അദ്ദേഹം ഒരുപാട് സ്നേഹിച്ചിരുന്ന മകൻ്റെ അടുത്തേക്കാണ് ഇപ്പോൾ യാത്രയാതെന്ന് പ്രേക്ഷകർ പറയുന്നു. പതിമൂന്നു വയസ്സ് മാത്രം പ്രായം ഉള്ള മകൻ പ്രസന്ന കുമാർ മരണത്തിനു കീഴടങ്ങിയത് 2015 ഒക്ടോബർ 29 നു ആയിരുന്നു.
മകൻ്റെ മരണം അദ്ദേഹത്തെ ഏറെ ബാധിച്ചിരുന്നു. ആ വേർപാടിൽ നിന്നും പുറത്തുവരാൻ വിവേക് ഒരുപാട് സമയമെടുത്തു. സ്ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന വിവേകിന്റെ ഹൃദയത്തിനേറ്റ മുറിവ് ഒരുകാലത്തും ഉണങ്ങുന്നതായിരുന്നു. കാരണം, മകനെ അത്രത്തോളം സ്നേഹിച്ചിരുന്ന വാത്സല്യ നിധി ആയ പിതാവ് കൂടി ആയിരുന്നു അദ്ദേഹം.
Also Read:കോവിഡിനെ നിസാരമായി എടുക്കരുത് ; ഗണേഷ് കുമാറിന്റെ വീഡിയോ പങ്കുവെച്ച് ടിനി ടോം
ഡെങ്കി പനി ബാധിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായാണ് പ്രസന്ന കുമാർ മരിച്ചത്. മാകൻ്റെ വേർപാട്ടിനു ശേഷം അദ്ദേഹം കുറച്ച് നാളത്തേക്ക് സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് തിരിച്ചെത്തിയ അദ്ദേഹം പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാൻ തുടങ്ങി. ഇന്ത്യയുടെ നിസ്വാർത്ഥമായ രത്നമെന്നാണ് എ ആർ റഹ്മാൻ വിവേകിനെ വിശേഷിപ്പിക്കുന്നത്. സിനിമയിലൂടെ, ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞ അദ്ദേഹത്തിൻ്റെ വേർപാട് ചിന്തിക്കാൻ കൂടി സാധിക്കുന്നില്ലെന്നാണ് ഗൗതം കാർത്തിക് ട്വീറ്റ് ചെയ്തത്.
Post Your Comments