CinemaGeneralLatest NewsMollywoodNEWSShort Films

”ദ ടാസ്ക്ക്” ; പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളുമായി ഒരു ഹ്രസ്വചിത്രം

''ദ ടാസ്ക്ക്'' എന്ന ഹ്രസ്വചിത്രവുമായി ഖത്തർ മലയാളികൾ

പ്രവാസികളുടെ നീറുന്ന ജീവിത പ്രശ്നങ്ങളുമായി ”ദ ടാസ്ക്ക്” എന്ന ഹ്രസ്വചിത്രവുമായി ഖത്തർ മലയാളികൾ. ജോഷീസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോഷി ഡേവീസ് കുറ്റിക്കാട്ടിൽ നിർമ്മിക്കുന്ന ഈ ഹ്രസ്വചിത്രം ഹബീബ് റഹ്മാൻ സംവിധാനം ചെയ്യുന്നു. ഖത്തർ മലയാളിയായ ജിജോയ് ജോർജ് ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുകയും, ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്യുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച്, നാട്ടിൽ എന്തെങ്കിലും ചെറുകിട ബിസിനസ്സ് ചെയ്ത് ജീവിക്കാൻ എത്തുന്ന പ്രവാസി മലയാളികളുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കുകയാണ് ദ ടാസ്ക്ക് എന്ന ഹ്രസ്വചിത്രം. പ്രവാസ ജീവിതം അവസാനിപ്പിച്ച കൃഷ്ണൻകുട്ടി നാട്ടിലെത്തി സ്വന്തമായി ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കുന്നു. അതോടെ ഉദ്യോഗസ്ഥരിൽ നിന്ന് പീഡനങ്ങൾ നേരിടേണ്ടി വരുന്നു. കൃഷ്ണൻകുട്ടി ആത്മഹത്യയുടെ വക്കിലെത്തി. ഈ സമയം മന്ത്രി വർഗീസ് കുര്യനെ, അദ്ദേഹത്തിൻ്റെ വീട്ടിലെത്തി സിദ്ധാർഥ് ,തോക്കിൻ മുനയിൽ നിർത്തി ചില കാര്യങ്ങൾ സാധിച്ചെടുക്കുന്നു. അതോടെ, കൃഷ്ണൻകുട്ടിയുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു.ഇതോടൊപ്പം, ഭരണാധികാരികളുടെ പേരിൽ കോടികൾ സമ്പാദിയ്ക്കുന്ന അനുയായികളുടെ യഥാർത്ഥ മുഖവും പുറത്തു കൊണ്ടുവരുകയാണ് ഈ ഹ്രസ്വചിത്രം. ഖത്തർ മലയാളികളുടെ ഈ കലാ സംരംഭത്തിന് വലിയ പിന്തുണയാണ് കിട്ടിയിരിക്കുന്നത്.

ജോഷീസ് പ്രൊഡക്ഷൻസിനു വേണ്ടി ജോഷി ഡേവീസ് കുറ്റിക്കാട്ടിൽ നിർമ്മിക്കുന്ന ദ ടാസ്ക്ക്, ഹബീബ് റഹ്മാൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – ജിജോയ് ജോർജ്, ഛായാഗ്രഹണം – സായ് പ്രസാദ്, ഹബീബ് റഹ്മാൻ, ക്രീയേറ്റീവ് ഡയറക്ടർ -സായി പ്രസാദ്, എഡിറ്റർ – റാഷിൻ അഹമ്മദ്, സംഗീതം, ബിജിഎം-കോളിൻസ് തോമസ്, കല – ആതിര ജിജോയ്, മേക്കപ്പ് – നിജ അനിലൻ, പി.ആർ.ഒ- അയ്മനം സാജൻ

കോബ്ര രാജേഷ്, ജിജോയ് ജോർജ്, സായ് പ്രസാദ്, ജോഷി ഡേവീസ് കുറ്റിക്കാട്ടിൽ, നജീബ് കീഴാരിയൂർ ,നൗഷാദ് ദിൽസെ, ജോപ്പച്ചൻ തെക്കേക്കുറ്റ്, ഡേവീസ് ചേലാട്ട് ,ഫിർദോസ്, ജെസ്ലിൻ ഷാബു, നിജ അനിലൻ, ആതിര ഹരീഷ് ,ആതിര ജിജോയ്, സീന പ്രസാദ്‌ എന്നിവർ അഭിനയിക്കുന്നു. മൂവികാർമേഴ്സ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്ത ദ ടാസ്ക്ക് ചുരുങ്ങിയ ദിനങ്ങളിൽ ആയിരക്കണക്കിന് പ്രേക്ഷകർ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു.

– അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button