മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രതിരോധ മുൻകരുതൽ എന്ന നിലയിൽ സെൽഫ് ക്വറന്റീനിലായിരുന്നുവെന്നും കാര്യങ്ങൾ കൃത്യമായി തന്നെ പിന്തുടർന്ന് പോരുകയാണെന്നും സോനു അറിയിച്ചു.
‘ഇന്ന് രാവിലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മുൻകരുതല്‍ നടപടി എന്ന നിലയ്ക്ക് നേരത്തെ തന്നെ ക്വറന്റീനിലായിരുന്നു. നിർദേശങ്ങൾ കൃത്യമായി പാലിച്ച് പോരുന്നുമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരാളം സമയം ഇത് മൂലം ലഭിക്കുന്നുണ്ട്. നിങ്ങൾക്കു വേണ്ടി ഞാനെപ്പോഴും ഉണ്ടാകുമെന്ന് ഓർക്കുക’ ആരാധകര്‍ക്കായി പങ്കുവച്ച കുറിപ്പിൽ സോനു പറയുന്നു.
https://www.instagram.com/p/CNwmRibg_XC/?utm_source=ig_web_copy_link
അടുത്തിടയിലാണ് പഞ്ചാബ് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ബ്രാൻഡ് അംബാസഡറായി സോനു സൂദിനെ തിരഞ്ഞെടുത്തത്.
കോവിഡ് കാലത്തെ സഹായപ്രവർത്തനങ്ങളിലൂടെയാണ് സോനു സൂദ് ശ്രദ്ധ നേടുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ അഭയാർഥി തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് മടക്കിയെത്തിക്കാൻ താരം ഏറ്റെടുത്ത് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments