GeneralLatest NewsMollywoodNEWSSocial Media

ഞങ്ങളുടെ പൊന്നോമന ‘നില ശ്രീനിഷ്’; മകളുടെ പേര് ആരാധകരോട് പങ്കുവെച്ച് ശ്രീനിഷും പേളിയും

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേളിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പേര് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ‘നില ശ്രീനിഷ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. ഈ പേര് തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും ശ്രീനിഷും പേളിയും വ്യക്തമാക്കി.

“ആദ്യമായി അവളെ കൈകളില്‍ എടുത്തപ്പോള്‍ ചന്ദ്രന്‍റെ ഒരു തുണ്ട് കൈയില്‍ ഇരിക്കുന്നതുപോലെയാണ് തോന്നിയത്. അത്രയും വിലപ്പെട്ടത്.. സാക്ഷാത്കരിക്കപ്പെട്ട ഒരു വലിയ സ്വപ്‍നം. അത്രയും ശുദ്ധവും ദൈവികവുമായത്. അതിനാല്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ഒരു പേര് തിരഞ്ഞെടുത്തു”, ശ്രീനിഷ് കുറിച്ചു.

ശ്രീനിഷിനും മകൾക്കുമൊപ്പമുളള ചിത്രമാണ് പേളി ഷെയർ ചെയ്തത്. ”അവൾ വന്നിട്ട് 28 ദിവസമായി. അവൾ ഞങ്ങളുടെ ജീവിതം സന്തോഷവും നിറഞ്ഞതും സുന്ദരവുമാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു,” ചിത്രത്തിനൊപ്പം പേളി കുറിച്ചു.

https://www.instagram.com/p/CNufln6nSpQ/?utm_source=ig_web_copy_link

മാര്‍ച്ച് 20നാണ് പേളി മാണിക്കും ശ്രീനിഷിനും മകള്‍ പിറന്നത്.

shortlink

Related Articles

Post Your Comments


Back to top button