ലണ്ടന്‍: ബ്രിട്ടീഷ് നടി ഹെലന്‍ മാക്രോണി അന്തരിച്ചു. 52 വയസ്സായിരുന്നു. ഭര്‍ത്താവ് ഡാമിയന്‍ ലൂയിസാണ് ട്വിറ്ററിലൂടെ ഹെലന്‍റെ വിയോഗം ലോകത്തെ അറിയിച്ചത്. കുറച്ചുകാലമായി ക്യാന്‍സറിന് ചികിത്സയിലായിരുന്നു ഹെലന്‍ മാക്രോണി.
”ഹൃദയ വേദനയോടെ അറിയിക്കുന്നു ക്യാന്‍സറിനോട് ജേതാവിനെപ്പോലെ പോരാടി, സുന്ദരിയും ശക്തയുമായ ഹെലന്‍ മാക്രോണി സ്വവസതിയില്‍ വച്ച് സമാധാനമായി മരണത്തിന് കീഴടങ്ങി” – ഡാമിയന്‍ ലൂയിസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
2007ലാണ് നടനായ ഡാമിയന്‍ ലൂയിസിനെ ഹെലന്‍ വിവാഹം കഴിച്ചത്.
ബ്രിട്ടനിലെ ഏറ്റവും ആദരവ് പിടിച്ചുപറ്റിയ നടിയായിരുന്നു ഹെലന്‍. പീക്കി ബ്ലൈൻഡേഴ്സ് സീരിസിലൂടെ ലോകമെമ്പാടും ഹെലൻ ശ്രദ്ധിക്കപ്പെട്ടു. ഹാരിപോര്‍ട്ടര്‍ അടക്കമുള്ള സിനിമകളില്‍ ഇവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അവസാന കാലത്ത് ക്യാന്‍സര്‍ ബാധിതയായി ചികില്‍സയില്‍ കഴിയുമ്പോള്‍ തന്നെയാണ് ഇവര്‍ പീക്കി ബ്ലൈൻഡേഴ്സില്‍ അടക്കം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തത്.
Post Your Comments