വിവേകിന് ആദരാഞ്ജലി അർപ്പിച്ച് നടി കീർത്തി സുരേഷ്

നടൻ വിവേകിന് ആദരാഞ്ജലി അർപ്പിച്ച് നടി കീർത്തി സുരേഷ്. അനുശോചനം രേഖപ്പെടുത്തികൊണ്ട് പങ്കുവെച്ച കുറിപ്പിൽ വിവേകിന്റെ ഒരു വീഡിയോയും കീർത്തി ഷയർ ചെയ്തു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്ന് ദു:ഖവും നടി കുറിപ്പിൽ പങ്കുവച്ചു.

”എന്റെ പ്രിയപ്പെട്ട ഹാസ്യതാരം ഇപ്പോൾ നമ്മോടൊപ്പമില്ലെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. നിർഭാഗ്യവശാൽ, ഇതിഹാസത്തിനൊപ്പം അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. പക്ഷെ അദ്ദേഹവുമായി ഞാൻ നടത്തിയ മനോഹരമായ സംഭാഷണങ്ങൾ എപ്പോഴും ഓർക്കും. മറ്റാർക്കും കഴിയാത്തതുപോലെ ധാർമ്മിക മൂല്യങ്ങൾ തന്റെ കോമഡികളുമായി സമന്വയിപ്പിച്ച മനുഷ്യനോട്,തന്റെ പാരിസ്ഥിതികവും സാമൂഹികവുമായ സംരംഭങ്ങളിലൂടെ മാതൃകാപരമായി നയിച്ച സാമൂഹ്യപ്രവർത്തകനോട്, വിവേകാനന്ദൻ സാർ സമാധാനത്തോടെ വിശ്രമിക്കൂ” കീർത്തി കുറിച്ചു.

Share
Leave a Comment