CinemaGeneralLatest NewsMollywoodNEWS

തെറ്റിദ്ധരണയോടെ കാര്യങ്ങളെ കണ്ടിരുന്ന എനിക്ക് മമ്മുക്ക നല്‍കിയത് വലിയ തിരുത്തായിരുന്നു!: ഗായത്രി അരുണ്‍

ആദ്യമായി അഭിനയിക്കുന്ന ഒരാള്‍ എങ്ങനെയാണോ ചെയ്യുന്നത് അതേ പോലെയാണ് മമ്മൂക്ക സ്ക്രിപ്റ്റ് നോക്കിയിട്ട് ഷോട്ടിന് റെഡി ആകുന്നത്

‘വണ്‍’ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍ തന്റെ തെറ്റിദ്ധാരണ മാറ്റിയ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി ഗായത്രി അരുണ്‍. ടെലിവിഷന്‍ സീരിയലിലൂടെ ഏറെ ശ്രദ്ധേയായ ഗായത്രി അരുണിന് സിനിമയില്‍ ലഭിച്ച മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ‘വണ്‍’ എന്ന ചിത്രത്തിലേത്. ഷോട്ടിനു മുന്‍പ് സ്ക്രിപ്റ്റ് വായിക്കുന്നത് മോശമാണെന്ന തന്റെ തെറ്റിദ്ധാരണ തിരുത്തിയത് മമ്മൂട്ടി ആണെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ അതിശയപ്പെട്ടു പോയെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ താരം പറയുന്നു.

ഗായത്രി അരുണിന്റെ വാക്കുകള്‍

“വണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഷോട്ടിന് മുന്‍പ്  സ്ക്രിപ്റ്റ് നോക്കുന്നത് എനിക്ക് ഭയങ്കര ചമ്മലായിരുന്നു. ഇതൊന്നും കാണാതെ  പഠിക്കാതെ ആണോ ചെയ്യുന്നതെന്ന് ചുറ്റുമുള്ള ആളുകൾ കരുതും  എന്നോര്‍ത്തുള്ള ചമ്മലായിരുന്നു. അത് എന്റെ ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് പിന്നീട് മനസ്സിലായി. കാരണം മമ്മൂക്ക ഷോട്ടിനു മുന്‍പ് അങ്ങനെ ചെയ്യാറുണ്ട്. അദ്ദേഹത്തിന് ഡയലോഗ് ബൈ ഹാർട്ട് ആണെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. മമ്മുക്കയില്‍ നിന്ന് എനിക്ക് ലഭിച്ച വലിയ പാഠമാണത്. ആദ്യമായി അഭിനയിക്കുന്ന ഒരാള്‍ എങ്ങനെയാണോ ചെയ്യുന്നത് അതേ പോലെയാണ് മമ്മൂക്ക സ്ക്രിപ്റ്റ് നോക്കിയിട്ട് ഷോട്ടിന് റെഡി ആകുന്നത്. എനിക്കതൊരു  അത്ഭുതമായിരുന്നു. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന് അങ്ങനെ ചെയ്യേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു എന്റെ ചിന്ത”. ഗായത്രി അരുൺ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button