![](/movie/wp-content/uploads/2021/04/deepika-1.jpg)
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരങ്ങളാണ് ദീപിക പദുക്കോണും രൺവീർ സിംഗും. ഇപ്പോഴിതാ കുറച്ചു നാളുകൾക്ക് മുൻപ് രൺവീറിന് ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് ദീപിക. ബാഴ്‌സലോണയില്‍ മ്യൂസിക് ഫെസ്റ്റിവലില്‍ നടന്ന പരിപാടിയിൽ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതിനിടയില്‍ രണ്‍വീറിന്റെ പാന്റ് കീറിപ്പോയതിനെ കുറിച്ചാണ് ദീപിക പറയുന്നത്. ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം ദീപിക പറഞ്ഞത്.
‘ വളരെ ലൂസ് ആയിട്ടുള്ള ഒരു പാന്റ് ആണ് രണ്‍വീര്‍ ധരിച്ചിരുന്നത്. എന്തോ വിചിത്രമായ ഒരു സ്‌റ്റൈപ്പിടുന്നതിനിടയില്‍ പാന്റ് കീറി’, ആ സമയം ബാഗിലുണ്ടായിരുന്ന സൂചിയും നൂലുമെടുത്ത് താന്‍ രണ്‍വീറിന്റെ പാന്റ് തയിച്ച് നല്‍കിയെന്നും ദീപിക പറഞ്ഞു.
https://www.instagram.com/p/CNoPWmBhvt6/?utm_source=ig_web_copy_link
എന്നാൽ ഇത് വിശ്വസിക്കാന്‍ പാടുപെട്ട അവതാരകന്‍ കപിലിന് സംഭവത്തിന്റെ ഒരു ചിത്രം കൂടി ദീപിക കാണിച്ചുകൊടുത്തു. ചിത്രത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മാറിയിരുന്നു പാന്റ് തയിക്കുന്ന ദീപികയെയും രണ്‍വീറിനെയും കാണാം.
Post Your Comments