CinemaGeneralLatest NewsNEWS

എന്നെ ബോധരഹിതയാക്കിയ ശേഷം ആ സീന്‍ ചിത്രീകരിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു: വേറിട്ട അനുഭവം പറഞ്ഞു ഐശ്വര്യ

അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്‍റെയും, ജഗദീഷേട്ടന്‍റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിർത്താൻ പറ്റിയിട്ടില്ല

1993-ല്‍ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രമാണ് ‘ബട്ടർഫ്ലൈസ്’. ആ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു അനുഭവത്തെക്കുറിച്ച് പറയുകയാണ് ചിത്രത്തില്‍ നായികയായി അഭിനയിച്ച ഐശ്വര്യ. മോഹൻലാൽ -ജഗദീഷ് കോമ്പിനേഷനിൽ നിരവധി ഹാസ്യ മുഹൂർത്തങ്ങൾ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വക സമ്മാനിച്ച ബട്ടര്‍ഫ്ലൈസ് കോമഡിയും, സെന്റിമെൻസും, റൊമാന്‍സും, ആക്ഷനും നിറഞ്ഞ ഒരു കുടുംബ ചിത്രമായിരുന്നു. മലയാളത്തിൽ താൻ ചെയ്ത ഏറ്റവും മികച്ച വാണിജ്യ ചിത്രങ്ങളിലൊന്നായിരുന്നു ‘ബട്ടർഫ്ലൈസ്’ എന്നും സിനിമയിലെ രസകരമായ ഒരു സീൻ ഓർത്തെടുത്ത് കൊണ്ട് ഐശ്വര്യ പറയുന്നു.

ഐശ്വര്യയുടെ വാക്കുകള്‍

“മലയാളത്തിൽ ചെയ്തതിൽ എനിക്ക് മറക്കാൻ പറ്റാത്ത സിനിമയായിരുന്നു ‘ബട്ടർഫ്ലൈസ്’. അത്രത്തോളം നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു ആ സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്‍റെയും, ജഗദീഷേട്ടന്‍റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിർത്താൻ പറ്റിയിട്ടില്ല. അതിൽ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്. ആ സീൻ ചെയ്യുമ്പോൾ ജഗദീഷേട്ടന്റെയും, ലാലേട്ടന്‍റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു. അതുകൊണ്ട് സംവിധായകൻ രാജീവ് അഞ്ചല്‍ സാറിനോട് ഞാന്‍ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താൻ”. ഐശ്വര്യ ലക്ഷ്മി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button