വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനായെത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടൻ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനായെത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ശലമോൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ പത്മനാഭൻ ആണ്. സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ വിഷ്ണു പങ്കുവച്ചിട്ടുണ്ട്. പാപ്പിനുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. പെപ്പർ കോൺ സ്റ്റുഡിയോസ് ആണ് നിർമാണം.

നിസ്സാം ഗൗസ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു.ടെലിവിഷൻ പ്രീമിയറായി പ്രദർശനത്തനെത്തിയ ത്രില്ലർ കൃഷ്ണൻകുട്ടി പണി തുടങ്ങി ആണ് വിഷ്ണുവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Share
Leave a Comment