GeneralKollywoodLatest NewsNEWS

പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ സിനിമാ പരിശീലനം ; ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച് വെട്രിമാരന്‍

വെട്രിമാരന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്

സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവർക്കായി ചലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ച് സംവിധായകന്‍ വെട്രിമാരന്‍. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ (IIFC -International Institute of Film and Culture ) എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിൽ പിന്നോക്ക വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനമാണ് നൽകുന്നത്. വെട്രിമാരന്‍ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

21-നും 25-നും മധ്യേ പ്രായമുള്ള യോഗ്യരായ യുവതീ-യുവാക്കള്‍ക്കാണ് അവസരം. ഓരോ വിദ്യാര്‍ത്ഥിക്കും 100% സബ്‌സിഡിക്കൊപ്പം ആഹാരവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. മാധ്യമവുമായി ബന്ധമില്ലാത്ത (Non Media) വിഷയത്തില്‍ ബിരുദമാണ് പ്രവേശനയോഗ്യത. അഞ്ചു ഘട്ടങ്ങളായിട്ടുള്ള യോഗ്യതാ പരീക്ഷയിലൂടെയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

http://www.iifcinstitute.com/ എന്ന വെബ് സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button