ഒരു മലയാള സിനിമ തുങ്ങുന്നതിന് മുമ്പായി ടൈറ്റിൽ കാർഡിൽ നിരവധി പേർക്ക് നന്ദി പറയുന്ന രീതി സാധാരണയായി കണ്ടുവരുന്നു. ചില സിനിമകളിൽ ആ നന്ദി പറച്ചിലുകൾ ദീർഘ സമയം വരെ പോകാറുണ്ട്. പ്രമുഖ സംവിധായകരുടെ സിനിമകളിൽ പോലും ഇപ്പോൾ സ്ഥിരം കണ്ടു വരുന്ന കാഴ്ചയാണ് ഇത്. മുതിർന്ന അഭിനേതാക്കൾക്ക്, മറ്റു സിനിമാ പ്രവർത്തകർക്ക്, ഫാൻ അസോസിയേഷനുകൾക്ക് തുടങ്ങി നീണ്ട ഒരു നിര തന്നെയുണ്ട് ഇതിൽ. എന്നാൽ ഇത്രയും നീണ്ട ഒരു നന്ദി പ്രകടനം എന്തിനാണ് എന്ന് ചോദിക്കുകയാണ് പ്രമുഖ സംഗീതജ്ഞൻ ടി.എം.കൃഷ്ണ.
ഏതെങ്കിലും സിനിമ തുടങ്ങുന്നതിന് മുൻപ് എന്തിനാണ് ഇത്രയധികം പേർക്ക് നന്ദി പറയുന്നതെന്നാണ് ടി.എം.കൃഷ്ണ ചോദിക്കുന്നത്. മലയാളി ട്വിറ്റർ ഉപയോക്താക്കളോടാണ് അദ്ദേഹത്തിന്റെ ചോദ്യം. നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്.
മൾട്ടിപ്ലക്സ് കാലത്തിന് മുൻപ് സിംഗിൾ സ്ക്രീനുകളുടെ സമയത്ത് തുടങ്ങിവച്ചതാണ് ഈ കീഴ്‌വഴക്കം എന്നാണ് ഒരു കമന്റ്. തിയേറ്ററുകളിൽ വൈകിയെത്തുന്ന പ്രേക്ഷകർക്ക് സിനിമയുടെ തുടക്കം നഷ്ടമാകാതിരിക്കാൻ വേണ്ടിയാണ് എന്നൊക്കെയുള്ള കമന്റുകൾ വരുന്നുണ്ട്. ഇത്രയധികം നന്ദി പറച്ചിലുകൾ എഴുതി കാണിക്കുന്നത് മടുപ്പക്കാറുണ്ട് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
Post Your Comments