നദിയ മൊയ്തുവിന്റെ കഴുത്തിന് പിടിച്ച് മീന ; തെലുങ്ക് ദൃശ്യത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളുമായി താരം

ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെലുങ്കും സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ റാണിയായി എത്തിയ മീന തന്നെയാണ് തെലുങ്കിലും ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മീന പങ്കുവെച്ച ഒരു ലൊക്കേഷൻ ചിത്രമാണ് വൈറലാകുന്നത്.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നദിയ മൊയ്തുവിന്റെ കഴുത്തിന് പിടിക്കുന്ന രസകരമായ ചിത്രമാണ് മീന പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിൽ ആശാ ശരത് അവതരിപ്പിച്ച ഗീത പ്രഭാകർ എന്ന ഐപിഎസുകാരിയുടെ റോളാണ് തെലുങ്കിൽ നദിയ മൊയ്തുവിന്.

വെങ്കടേഷ് ആണ് ദൃശ്യം 2 തെലുങ്കിലും നായകൻ. എസ്‍തറും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Share
Leave a Comment