മലയാളത്തില്‍ മികച്ച സിനിമകളുമായി മുന്നേറുന്ന മഞ്ജു വാര്യര്‍ തെന്നിന്ത്യയും കടന്നു ബോളിവുഡിന്റെയും ശ്രദ്ധാ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ്. കോവിഡിന്റെ പ്രതിസന്ധി തന്റെ ജീവിതത്തില്‍ എങ്ങനെ ബാധിച്ചു എന്നതിന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് താരം. ഓരോ ആളുകളുടെ പ്രശ്നങ്ങള്‍ വച്ച് നോക്കുമ്പോള്‍ തന്റെ പ്രശ്നങ്ങള്‍ എത്രത്തോളം ചെറുതാണല്ലോ എന്ന് തോന്നിപ്പോയെന്നും മഞ്ജു വാര്യര്‍ പറയുന്നു.
“ചെറിയ അനിശ്ചിതത്വങ്ങൾ ഉണ്ടായത് ഒഴിച്ചാൽ സമാധാനമായി തന്നെ കടന്നുപോയി. ‘ലളിതം സുന്ദരം’ സിനിമയുടെ ഷൂട്ടിംഗ് പകുതി വച്ച് നിർത്തേണ്ടി വന്നു. സിനിമ വീണ്ടും എന്ന് തുടങ്ങാൻ പറ്റും എന്നുള്ള ഒരു ആലോചന ഉണ്ടായിരുന്നു. പക്ഷേ നമ്മളെക്കാൾ എത്രയോ വലിയ പ്രശ്നങ്ങൾ ഉള്ള ആളുകൾ ചുറ്റും ഉണ്ടല്ലോ. നമുക്ക് സമാധാനമായിട്ട് അമ്മയുടെ കൂടെ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു വീട്ടിൽ ഇരിക്കാൻ പറ്റി. അതു പോലും പറ്റാതെ നാളെ അന്നത്തിന് എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടു നിൽക്കുന്ന ആളുകൾ ഒക്കെ ഉണ്ടല്ലോ. അതൊക്കെ വെച്ച് നോക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളൊക്കെ ചെറുതാണല്ലോ എന്ന തിരിച്ചറിവുണ്ടായി. തിരിച്ചറിവ് വരുമ്പോൾ നമ്മുടെ ഭാഗ്യത്തിന്റെ വലിപ്പം ഓർത്ത് സമാധാനമായി വീട്ടിൽ തന്നെ ഇരുന്നു. ഇതിനിടയ്ക്ക് ചിലരെയൊക്കെ സഹായിക്കാനായി”.
Post Your Comments