GeneralLatest NewsMollywoodNEWS

സിനിമയുമായി കൂടുതൽ ഇൻവോൾവ് ചെയ്യുന്നത് ഇപ്പോഴാണ് , രണ്ടാം വരവ് ഞാൻ ശരിക്കും ആസ്വദിക്കുകയാണ് ; മഞ്ജു വാര്യർ

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും കഥയുമൊക്കെ തേടിയെത്തുന്നത് ഇപ്പോഴാണെന്ന് മഞ്ജു

മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തന്റെ എല്ലാ കഥാപാത്രങ്ങളുടെയെല്ലാം പേര് കൃത്യമായി മഞ്ജു പറയും. സിനിമയിലേക്കുള്ള രണ്ടാം വരവാണ് താന്‍ ശരിക്കും ആസ്വദിക്കുന്നതെന്ന് താരം പറയുന്നു. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായെത്തിയപ്പോഴാണ് മഞ്ജു തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചത്.

രണ്ടാം വരവിലെ സിനിമാജീവിതം ഒരുപാട് ആസ്വദിക്കുന്നുണ്ടെന്ന് താരം പറയുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളും കഥയുമൊക്കെ തേടിയെത്തുന്നത് ഇപ്പോഴാണ്. സിനിമയുമായി കൂടുതല്‍ ഇന്‍വോള്‍വ് ചെയ്യുന്നത് ഇപ്പോഴാണ്. സിനിമ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കാറുണ്ട്. ആരെങ്കിലും കൂടെയുണ്ടെങ്കില്‍ അവരോട് അഭിപ്രായം ചോദിക്കാറുണ്ട്. തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരാറില്ല. എന്റേയും മറ്റുള്ളവരുടേയും പ്രൈവസി ഒരുപാട് റെസ്‌പെക്ട് ചെയ്യുന്നയാളാണ്. എന്നെക്കുറിച്ചുള്ള പേഴ്‌സണല്‍ കാര്യങ്ങള്‍ എഴുതിയത് കാണുമ്പോള്‍ ചിരിക്കാറുണ്ട്. സത്യമെന്തെന്ന് അറിയാതെ സ്വന്തം അഭിപ്രായമാണല്ലോ പലരും എഴുതാറുള്ളത്. അത് വായിച്ച് അവഗണിക്കാറാണ് പതിവ്.

വിവാദങ്ങളില്‍ നിന്നും ഭയങ്കരമായി നിയന്ത്രിച്ചാണ് പെരുമാറാറുള്ളത്. പ്രതികരണം പോലും അര്‍ഹിക്കാത്ത കാര്യങ്ങളുണ്ട്. വേണ്ട കാര്യങ്ങള്‍ക്ക് പ്രതികരിക്കാറുണ്ട്. ഇനിയും പ്രതികരിക്കും മഞ്ജു വാര്യർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button