മുൻ കോൺഗ്രസ് എം.പി. കെ.വി. തോമസ് സിനിമയിലേക്ക്. റോയ് പല്ലിശ്ശേരി സാംവിധാനം ചെയ്യുന്ന ‘ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി’ എന്ന സിനിമയിലാണ് അദ്ദേഹം വേഷമിടുന്നത്. പ്രൊഫസർ കെ. വി. തോമസ് കലാസാംസ്കാരിക മന്ത്രിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
കഥാപാത്രത്തിനായി ഡബ് ചെയ്യാൻ കെ.വി. തോമസ് സ്റ്റുഡിയോയിലെത്തിയ ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.
വർഷങ്ങൾക്ക് മുൻപ് പൂർവികർ ചെയ്ത ക്രൂരതയ്ക്ക് ബലിയാടാകേണ്ടി വന്ന ഒരു കുടുംബത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒരു ഫ്ലാഷ് ബാക്ക് സ്റ്റോറി. സലിംകുമാർ, കോട്ടയം പ്രദീപ്, മജീദ്, നന്ദകിഷോർ, റോയി പല്ലിശ്ശേരി, ഷാജു ശ്രീധർ, ജെയിംസ് പാറക്കൽ, സിദ്ധ രാജ്, കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത്, ശിവദാസ് മട്ടന്നൂർ, റോളി ബാബു, വിജു കൊടുങ്ങല്ലൂർ, ചിറ്റൂർ ഉണ്ണികൃഷ്ണൻ, മണി മേനോൻ, മുഹമ്മദ് നിലമ്പൂർ, അമീർ ഷാ, സയനൻ, പ്രേമാനന്ദ്, സതീഷ് അമ്പാടി, ശോഭൻ ദേവ്, ഗൗരി പാർവതി, രേണുക, അംബിക മോഹൻ, അമ്പിളി സുനിൽ, ഗീത വിജയൻ, മോളി കണ്ണമാലി, രഷ്മ, സ്റ്റെഫി, ആനീസ് അബ്രഹാം എന്നിവർ കഥാപാത്രങ്ങളായെത്തും.
കഥ സംവിധാനം: റോയ് പല്ലിശ്ശേരി, നിർമാതാവ്: സജീർ, കഥയും സംഭാഷണവും: മീര റോയ്, ക്യാമറ: ഷാജി ജേക്കബ്, നിതിൻ കെ. രാജ്, എഡിറ്റിംഗ്: ലിൻസൺ റാഫേൽ, സംഗീതസംവിധാനം: സിനോ ആന്റണി, വരികൾ: ബെന്നി തയ്ക്കൽ, ഗായകൻ: ജാസി ഗിഫ്റ്റ്, അസോസിയേറ്റ് ഡയറക്ടർ: പ്രദീപ്, മേക്കപ്പ്: ലാൽ കരമന, സി. മോൻ കൽപ്പറ്റ, കോസ്റ്റ്യൂം: സൈമൺ ഷിബു, പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ ഡിസൈനർ: ജിജി ദേവസി, മാനേജർ: സോമൻ പെരിന്തൽമണ്ണ, ഫൈറ്റ്: ഡ്രാഗൺ ജിറോഷ്, പി.ആർ.ഒ. എ.എസ്. ദിനേശ്, സ്റ്റിൽ: ജോഷി അറവുങ്കൽ.
Post Your Comments