GeneralLatest NewsNEWS

ഗായിക ജെന്നിഫർ ലോപെസും അലെക്സ് റോഡിഗ്രസും വേർപിരിഞ്ഞു ; ഇനി സുഹൃത്തുക്കൾ എന്ന് താരങ്ങൾ

2019ലായിരുന്നു ഇവരുടെ വിവാഹനിശ്ചയം

പ്രശസ്ത ഗായിക ജെന്നിഫർ ലോപെസും ബേസ്‍ബോൾ താരം അലെക്സ് റോഡിഗ്രസും തമ്മിൽ വേർപിരിഞ്ഞു. സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും അറിയിച്ചു. എല്ലാവരുടെയും സ്‍നേഹത്തിനും ഇരുവരും നന്ദി പറയുന്നു. 2019ലായിരുന്നു ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.

സുഹൃത്തുക്കൾ എന്ന നിലയിലാണ് ഞങ്ങൾ മികച്ചത് എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ തന്നെ തുടരാനാണ് തീരുമാനം. എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി. ഒരുമിച്ച് ഇനിയും ജോലി ചെയ്യും. ബിസിനസിലും പ്രൊജക്റ്റുകളിലും തുടർന്നും പിന്തുണയ്‍ക്കുമെന്നും ജെന്നിഫറും അലക്സും അറിയിച്ചു.

മുൻ ഭർത്താവായ മാർക് ആന്റണിയുമായുള്ള ബന്ധത്തിൽ രണ്ട് കുട്ടികളാണ് ജെന്നിഫറിനുള്ളത്. മുൻ ഭാര്യ സിന്ത്യ സ്‍കർട്ടിസുമായുള്ള ബന്ധത്തിൽ അലെക്സ് റോഡ്രിഗസിനും രണ്ട് കുട്ടികളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button