ഒരു കഠിനാധ്വാനവും ഇല്ലാതെ സിനിമയിലെത്തിയ വ്യക്തിയാണ് താനെന്നും എന്നാല്‍ രണ്ടാം വരവില്‍ സിനിമയില്‍ പിടിച്ചു നില്ക്കാന് ഒട്ടേറെ ഹോം വര്‍ക്കുകള്‍ ചെയ്യേണ്ടി വന്നുവെന്നും കുഞ്ചാക്കോ ബോബന് പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച കുഞ്ചാക്കോ ബോബന് ‘ചോക്ലേറ്റ് ഹീറോ’ എന്ന നിലയില്‍ മലയാള സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. പിന്നീട് വലിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന് മികച്ച മലയാള സിനിമകളുമായി വീണ്ടും തന്റെ സിനിമാ ജീവിതം ആഘോഷിച്ചു. ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തിലാണ് തന്റെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് കുഞ്ചാക്കോ ബോബന് പങ്കുവച്ചത്.
നടന് കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍
“കഠിനാധ്വാനം ചെയ്തിട്ടും സിനിമയിൽ രക്ഷപ്പെടാത്ത ഒരുപാട് പേരുണ്ട്. അത്രയൊന്നും പ്രയാസങ്ങൾ സഹിക്കാതെ തന്നെ പേരും പ്രശസ്തിയും നേടിയവരും ഈ മേഖലയിൽ കാണാം. ജീവിതത്തിൽ ഈ രണ്ടു ഘട്ടങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. സിനിമ നൽകിയ സന്തോഷവും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട്. യാതൊരു കഠിനാധ്വാനവും ഇല്ലാതെ ഒട്ടും താൽപര്യമില്ലാതെ സിനിമയിലേക്ക് എത്തി സൂപ്പർഹിറ്റ് ചിത്രത്തോടെ സിനിമയിൽ ഇടം നേടിയ വ്യക്തിയാണ് ഞാൻ. എന്നാൽ രണ്ടാം വരവിൽ വിജയിക്കാനായി വലിയ ഹോം വർക്കുകളും കഠിനാധ്വാനവും വേണ്ടിവന്നു. ഏതു മേഖലയിലും എന്നപോലെ അധ്വാനവും,ഭാഗ്യവുമെല്ലാം സിനിമയിൽ ഒരു ഘടകം മാത്രമാണ്. പുറത്തു നിന്നു നോക്കുന്നവർക്ക് സിനിമ സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ മാത്രം ലോകമാണ്. എന്നാല്‍ മറ്റേത് മേഖലയെയും പോലെ ഇവിടെയും പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ട്”. കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments