Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralKollywoodLatest NewsNEWS

എനിക്ക് തന്നെയാണ് അവകാശം, സിനിമ ചെയ്യാൻ നിങ്ങളുടെ അനുവാദം ആവശ്യമില്ല ; അന്യൻ നിർമ്മാതാവിന് മറുപടിയുമായി ശങ്കർ

അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കരുത്, നിർമ്മാതാവിനോട് ശങ്കർ

അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ നിർമ്മാതാവ് വി രവിചന്ദ്രന് മറുപടിയുമായി സംവിധായകൻ ശങ്കർ . അന്യൻ സിനിമയുടെ കഥയും തിരക്കഥയും തനിക്കവകാശപ്പെട്ടതാണെന്നും അതിൽ മറ്റൊരാൾക്ക് ചോദ്യം ചെയ്യാൻ അവകാശമില്ലെന്നും ശങ്കർ പറഞ്ഞു.

അന്യൻ സിനിമയുടെ പകര്‍പ്പവകാശം പൂര്‍ണമായും നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി വി. രവിചന്ദ്രന്‍ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ഷങ്കറിന്റെ പ്രതികരണം.

ഷങ്കറിന്റെ വാക്കുകൾ

നിങ്ങളുടെ മെയിൽ ലഭിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി, അന്യൻ സിനിമയുടെ സ്റ്റോറിലൈൻ നിങ്ങളുടേതാണെന്ന്. ഈ സന്ദർഭത്തിൽ, 2005 ലാണ് സിനിമ റിലീസ് ചെയ്തതെന്നും തിരക്കഥയും കഥയും എനിക്കുള്ളതാണെന്ന് സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാമെന്നും ശങ്കർ എഴുതിയ കഥ, തിരക്കഥ, സംവിധാനം എന്ന ടാഗ് ഉപയോഗിച്ചാണ് സിനിമ പുറത്തിറങ്ങിയതെന്നും ഞാൻ അറിയിക്കുന്നു. സ്ക്രിപ്റ്റ് എഴുതാൻ ആരെയും ചുമതലപെടുത്തിയിട്ടില്ല, കൂടാതെ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയിൽ സ്ക്രിപ്റ്റ് ഉപയോഗപ്പെടുത്താനുള്ള അവകാശം എനിക്കുണ്ട്. സാഹിത്യകൃതിയുടെ അഡ്മിറ്റ് രചയിതാവ് എന്ന നിലയിൽ, എന്റെ അവകാശങ്ങളിൽ ഒരു സാഹചര്യത്തിലും ഇടപെടാൻ കഴിയില്ല. അന്തരിച്ച ശ്രീ സുജാതയെക്കുറിച്ചുള്ള പരാമർശം കണ്ട് ഞാൻ അതിശയിക്കുന്നു, കാരണം സിനിമയ്ക്ക് ഡയലോഗ് എഴുതാൻ മാത്രമാണ് അദ്ദേഹത്തെ ഞാൻ നിയോഗിച്ചത്, അതിനനുസരിച്ച് അതിന്റെ ബഹുമതിയും കൊടുത്തിരുന്നു. തിരക്കഥയിലോ തിരക്കഥ രൂപീകരണത്തിലോ അദ്ദേഹം ഒരു തരത്തിലും ഇടപെട്ടിരുന്നില്ല,

സംഭാഷണ രചയിതാവെന്ന നിലയിൽ അല്ലാതെ അദ്ദേഹത്തിന് മറ്റൊന്നും തന്നെ ചെയ്യുവാൻ ഇല്ലായിരുന്നു. സ്‌ക്രിപ്റ്റ് എന്റെ പക്കലുണ്ടെന്നതിനാൽ, ഞാൻ ഉചിതമെന്ന് കരുതുന്ന ഏത് രീതിയിലും അത് ഉപയോഗപ്പെടുത്താൻ എനിക്ക് അർഹതയുണ്ട്. രേഖാമൂലം പറഞ്ഞ അവകാശങ്ങൾ നിങ്ങൾക്ക് നൽകിയിട്ടില്ലാത്തതിനാൽ, ‘അന്യൻ’ റീമേക്ക് ചെയ്യാൻ നിങ്ങളുടെ എന്റിറ്റിയുടെ ആവശ്യമില്ല. “സ്റ്റോറിലൈൻ” നിങ്ങളുടെ പക്കലുണ്ടെന്ന് വാദിക്കാൻ പോലും യാതൊരു അടിസ്ഥാനവുമില്ല. ‘അന്യൻ’ എന്ന സിനിമയുടെ വിജയത്തിൽ നിന്ന് നിർമ്മാതാവ് എന്ന നിലയിൽ നിങ്ങൾ മികച്ച നേട്ടം തന്നെ കൈവരിച്ചു. നിങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ ഭാവി വർക്കുകളിൽ ഇങ്ങള് ഇടപെടരുത്. അടിസ്ഥാനരഹിതമായ അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കുക. മുൻവിധികളില്ലാതെയാണ് ഈ മറുപടി നൽകുന്നത്, എന്റെ ഭാവി പ്രോജക്റ്റുകൾ അപകടത്തിലാകാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ഈ മറുപടി‌ നൽകുന്നത്.

ഹിന്ദിയിൽ ഒരുക്കുന്ന അന്യനിൽ ബോളിവുഡ് നടൻ രൺവീർ സിങ് ആണ നായകൻ. പാൻ ഇന്ത്യൻ പ്രോജക്ടായി ഒരുങ്ങുന്ന ചിത്രം ജയന്തിലാൽ നിർമിക്കുന്നു. 2022 ൽ സിനിമയുടെ ചിത്രീകരണം തുടങ്ങും.

shortlink

Related Articles

Post Your Comments


Back to top button