![](/movie/wp-content/uploads/2021/04/rahman-2.jpg)
സംഗീത സംവിധായകൻ എ.ആര്‍ റഹ്മാന്‍ തിരക്കഥ രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ’99 സോങ്‌സ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തമിഴ് മാറ്റി അവതാരക ഹിന്ദി സംസാരിച്ചതിനെ തുടര്‍ന്ന് എ.ആര്‍ റഹ്മാന്‍ വേദി വിട്ടിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. തമിഴ് സംസാരിച്ചു കൊണ്ടിരുന്ന അവതാരക ചിത്രത്തില്‍ നായകനായെത്തുന്ന ഇഹാന്‍ ഭട്ടിനെ സ്വാഗതം ചെയ്യാനായി ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ റഹ്മാന്‍ വേദി വിട്ട് ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എ.ആര്‍ റഹ്മാന്‍. ഈ സംഭവം തമാശ രൂപേണ ചെയ്തതാണെന്നും, ആ രീതിയിൽ മാത്രമേ കാണാവൂ എന്നും അദ്ദേഹം പറഞ്ഞു.
റഹ്മാന്റെ വാക്കുകൾ
” ’99 സോങ്‌സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മൂന്നു ഭാഷകളിലാണ് നടത്തുന്നത്. അതില്‍ ഹിന്ദിയില്‍ ഉള്ളത് നേരത്തെ കഴിഞ്ഞതാണ്. അതിനു ശേഷമാണ് ഞങ്ങള്‍ തമിഴ്‌നാട്ടിലേയ്ക്ക് എത്തിയത്. വേദിയില്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഉണ്ട്. പ്രേക്ഷകര്‍ എല്ലാവരും തമിഴര്‍ ആയതിനാല്‍ തമിഴില്‍ തന്നെ സംസാരിക്കണമെന്നും സ്റ്റേജ് നിയമങ്ങള്‍ പാലിക്കണമെന്നും അവതാരകയോടു ഞാന്‍ നേരത്തെ പറഞ്ഞിരുന്നു.
ഇഹാനു കൂടുതലായി മനസ്സിലാകുന്നത് ഹിന്ദി ആയതു കൊണ്ടും അദ്ദേഹത്തോടു കുറച്ചുകൂടി വിനയത്തോടെ സംസാരിക്കുന്നതിനു വേണ്ടിയാകാം അവതാരക ആ സമയത്ത് ഭാഷ മാറ്റിയത്. അതു കേട്ടപ്പോഴാണ് ഞാന്‍ അദ്ഭുതത്തോടെ പ്രതികരിച്ചത്. ചടങ്ങിനെത്തിയ മറ്റുള്ളവര്‍ക്കു വേദിയില്‍ പ്രവേശിക്കേണ്ടതായുള്ളതു കൊണ്ട് ആ സമയത്ത് എനിക്കു വേദി വിട്ടിറങ്ങണമായിരുന്നു. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. എന്നാല്‍ ഞാന്‍ ദേഷ്യം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് ആളുകള്‍ വിചാരിച്ചത്. യഥാര്‍ഥത്തില്‍ അതൊരു തമാശ മാത്രമായിരുന്നു. അതിനെ ഇത്ര ഗൗരവമായി കാണേണ്ട ആവശ്യമില്ല” എ.ആര്‍.റഹ്മാന്‍ പറഞ്ഞു.
Post Your Comments