കോവിഡ് വർധിച്ചതോടെ സെക്കൻഡ് ഷോ വീണ്ടും നിർത്തലാക്കി. സിനിമാ ശാലകളിലെ പ്രദർശനം രാത്രി ഒമ്പത് മണിക്കുതന്നെ അവസാനിപ്പിക്കാൻ തിയേറ്ററുകൾക്ക് നിർദേശം നൽകിയതായി പ്രദർശന ശാലകളുടെ സംയുക്ത സംഘടനയായ ഫിയോക് അറിയിച്ചു.
ഇക്കാര്യത്തിൽ സർക്കാർ നിർദേശത്തോട് പൂർണമായി സഹകരിക്കും. പ്രദർശനം രാവിലെ ഒമ്പതിന് ആരംഭിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സർക്കാരിൽ നിന്ന് വ്യക്തത തേടുമെന്നും സംഘടന അറിയിച്ചു.
തിയേറ്റർ ഉടമകളുടെ ശക്തമായ ആവശ്യത്തെ തുടർന്നായിരുന്നു തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിച്ചത്. എന്നാൽ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചതോടെയാണ് നടപടി.
Post Your Comments