സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ചിത്രം ‘ബിരിയാണി’ ഈ മാസം 21ന് ഓടിടി വഴി വീണ്ടും പ്രേഷകരിലേക്കെത്തുന്നു. കേവ് എന്ന് പേരുള്ള ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സജിൻ ബാബു സംവിധാനം ചെയ്ത ചിത്രം മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
ലോകമെമ്പാടുമുള്ള കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തിക്കുക എന്ന ലക്ഷ്യത്തോടയാണ് ചിത്രം ഓടിടി പ്ലാറ്റ്ഫോമിലൂടെ എത്തിക്കുന്നതെന്ന് സംവിധായകൻ സജിൻബാബു പറഞ്ഞു. നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളിൽ നേരത്തേ തന്നെ ബിരിയാണി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ബിരിയാണിയിലെ അഭിനയത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.
സജിൻ ബാബു തന്നെയാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം കാർത്തിക് മുത്തുകുമാർ. സംഗീത സംവിധാനം ലിയോ ടോം. ഈയിടെ അന്തരിച്ച അനിൽ നെടുമങ്ങാടും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. അൻപതിലേറെ ചലചിത്ര മേളകളിൽ പ്രദർശിപ്പിച്ച ബിരിയാണിക്ക് ഇരുപതിലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Post Your Comments