സംവിധായകൻ അലി അക്ബര്‍ ഒരുക്കുന്ന പുതിയ ചിത്രം 1921- പുഴ മുതല്‍ പുഴ വരെ. ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അലി അക്ബറിന്റെ തന്നെ സീനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രം തീരെ ക്വാളിറ്റിയില്ലാത്ത സീരിയല്‍ പോലെയായിരുന്നു. അത് പോലെ ഈ ചിത്രം ആവരുതെന്ന ഒരു പ്രേക്ഷകന്റെ കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അലി അക്ബർ.
read also: ടാറ്റു കാണുന്ന വിധത്തിലുള്ള വസ്ത്രം; നടി സാധികയ്ക്ക് നേരെ വിമർശനം
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2010ല്‍ റിലീസ് ചെയ്ത സീനിയര്‍ മാന്‍ഡ്രേക്ക്. എന്നാല്‍ സീനിയര്‍ മാന്‍ഡ്രേക്കിന് ക്വാളിറ്റി കുറയാന്‍ കാരണം തനിക്ക് അതില്‍ വലിയ റോള്‍ ഇല്ലാത്തതിനാലായിരുന്നു എന്നാണ് അലി അക്ബര്‍ മറുപടി കൊടുത്തത്.
‘നേരാണ്. സീനിയറില്‍ എനിക്ക് ഒരു റോളുമില്ലായിരുന്നു. അത് മമ്മി (നിര്‍മ്മാതാവ്) ചിത്രമായിരുന്നു.’ മറുപടിയായി അലി അക്ബർ കുറിച്ചു.
Post Your Comments