മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശങ്കര്‍ എന്ന നടന് മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. പൃഥ്വിരാജ് നായകനായ ‘ഭ്രമം’ എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞ ശങ്കര്‍ ആ സിനിമയില്‍ അഭിനയിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്.
പൃഥ്വിരാജിന്റെ വാക്കുകള്‍
“ഭ്രമം എന്ന പൃഥ്വിരാജ് സിനിമയിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിച്ചത്. അതില്‍ ഒരു സ്പെഷ്യൽ അപ്പിയറൻസ് ആണ്. പടത്തിന്റെ തുടക്കത്തിൽ വരുന്ന നല്ലൊരു ക്യാരക്ടർ ആണ് എന്റെത്. ഞാൻ ഒരു ആക്ടർ ആയിട്ട് തന്നെയാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ഞാനിപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചിട്ട് മൂന്ന് നാല് വർഷം കഴിഞ്ഞു. ഇപ്പോൾ എന്നെ വീണ്ടും മലയാളത്തിലേക്ക് വിളിച്ചപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഒന്നാമത് പൃഥ്വിരാജിന്റെ സിനിമ. ഇപ്പോൾ എല്ലാവിധത്തിലും എടുത്തുനോക്കിയാൽ മലയാളത്തിലെ ടാലന്റ്ഡ് ആക്ടറാണ് പൃഥ്വിരാജ്. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോൾ കോവിഡ് സമയമായതുകൊണ്ട് എനിക്ക് തന്നെ ടെൻഷനായിരുന്നു വരാൻ പറ്റുമോ ഇല്ലയോ എന്നുള്ളത്. ഫ്ലൈറ്റ് ഇല്ല ആകെയുള്ളത് ഒരു ഫ്ലൈറ്റ് മാത്രം. അങ്ങനെയുള്ള ടെൻഷൻ ആയിരുന്നു മനസ്സ് മുഴുവൻ. പിന്നെ ഈ സിനിമ ഒരു കാരണവശാലും മിസ്സ് ചെയ്യരുതെന്നും എന്റെ മനസ്സിലുണ്ടായിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. തീർച്ചയായിട്ടും നല്ലൊരു വേഷമാണ് ഞാൻ ചെയ്തത്. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരുംമ്പോള്‍ എനിക്ക് എന്റേതായ രീതിയില്‍ പ്രാധാന്യമുള്ള ഒരു വേഷം തന്നെയാണ് കിട്ടിയത് അതിൽ തികച്ചും സന്തോഷമുണ്ട്”. ശങ്കര്‍ പറയുന്നു
Post Your Comments