കസ്തൂരിമാൻ സ്വപ്നക്കൂട് എന്ന ചിത്രങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധനേടിയ നടിയാണ് സാന്ദ്ര ആമി. ഇപ്പോഴിതാ താരത്തിന്റെ മക്കളുടെ ചോറൂണ് ചടങ്ങിന്റെ വീഡിയോയാണ് വൈറലാകുന്നത്. ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. രുദ്ര, മിത്ര എന്നാണ് മക്കളുടെ പേരുകൾ.
സാന്ദ്രയുടെ ഭർത്താവ് പ്രജിത്ത് ടെലിവിഷൻ അവതാരകനാണ്. നിവിൻ പോളി ചിത്രം ലവ് ആക്‌ഷൻ ഡ്രാമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രജിത്ത് ആയിരുന്നു.
ടെലിവിഷൻ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ജ്യോതിക നായികയായ കാട്രിൻ മൊഴിയിലാണ് അവസാനം വേഷമിട്ടത്.
അടുത്തിടയിൽ തന്റെ മരിച്ചു പോയ സഹോദരന്റെയും പ്രണയിനിയുടെയും ചിത്രങ്ങൾ സാന്ദ്ര പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. തങ്ങളുടെ കുടുംബ ചിത്രത്തോടൊപ്പം സഹോദരന്റെയും അദ്ദേഹത്തിന്റെ പ്രണയിനിയുടെയും ചിത്രങ്ങൾ സാന്ദ്ര വരച്ചു ചേർക്കുകയായിരുന്നു.
Leave a Comment