CinemaGeneralKollywoodLatest NewsNEWS

പ്രതിസന്ധിഘട്ടത്തിൽ ഞാനാണ് അവസരം നൽകിയത്, ഷങ്കർ അതെല്ലാം മറന്നു ; അന്യന്‍ ബോളിവുഡ് റീമേക്കിനെതിരേ നിര്‍മാതാവ്

എന്റെ പിന്തുണ കാരണമാണ് ഷങ്കറിന് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനായത് എന്ന് നിർമാതാവ്

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന അന്യന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം സംവിധായകൻ ഷങ്കർ പുറത്തുവിട്ടത്. എന്നാൽ  ബോളിവുഡ് റീമേക്കിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് സിനിമയുടെ നിര്‍മാതാവ് വി. രവിചന്ദ്രന്‍. അന്യൻ സിനിമയുടെ പകര്‍പ്പവകാശം പൂര്‍ണമായും നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും വി രവിചന്ദ്രന്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമ്മാതാവ് ശങ്കറിന് നോട്ടീസും അയച്ചു.

രവിചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആസ്‌കാര്‍ പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ കഥ എഴുത്തുകാരന്‍ സുജാതയില്‍നിന്ന് പണം കൊടുത്തു വാങ്ങിയതാണെന്നും അതിനാല്‍ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നും രവിചന്ദ്രന്‍ നോട്ടീസിൽ പറയുന്നു.

‘ബോയ്‌സ് പരാജയമായതിന് ശേഷം നിങ്ങള്‍ മാസസിക സമ്മര്‍ദ്ദത്തിലായിരുന്നു. എന്നിട്ടും ഞാന്‍ നിങ്ങള്‍ക്ക് അന്യന്‍ സംവിധാനം ചെയ്യാനുള്ള അവസരം നല്‍കി. എന്റെ പിന്തുണ കാരണമാണ് നിങ്ങള്‍ക്ക് നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാനായത്. അതെല്ലാം നിങ്ങള്‍ സമര്‍ഥമായി മറന്നിരിക്കുകയാണിപ്പോള്‍. ബോളിവുഡ് റീമേക്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും നിങ്ങള്‍ നിര്‍ത്തിവയ്ക്കണം. നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്.’- രവിചന്ദ്രന്‍ നോട്ടീസില്‍ വ്യക്തമാക്കി.

അന്യനിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന കഥയാണ് ഹിന്ദിയിൽ എടുക്കുക എന്നായിരുന്നു ഷങ്കർ അറിയിച്ചത് . നായകനായി രണ്‍വീര്‍ സിഗും എത്തുന്നു. രൺവീറിന് ഒപ്പമുള്ള ചിത്രവും ഷങ്കർ പങ്കുവെച്ചിരുന്നു.

2005-ലാണ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലറായി അന്യന്‍ പുറത്തിറങ്ങുന്നത്. നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രമായിരുന്നു അന്യന്‍.

 

shortlink

Related Articles

Post Your Comments


Back to top button