CinemaGeneralLatest NewsMollywoodNEWSSocial Media

‘പാപ്പൻ’ ടീമിന് വിഷു കൈനീട്ടവുമായി സുരേഷ് ഗോപി

എല്ലാവർക്കുമൊപ്പം സുരേഷ് ഗോപി വിഷു ആഘോഷിക്കുകയും ചെയ്തു

തെരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം നടൻ സുരേഷ് ഗോപി ‘പാപ്പന്റെ’ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങി എത്തി. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് എല്ലാം വിഷു കൈനീട്ടം നൽകികൊണ്ടായിരുന്നു താരത്തിന്റെ തിരിച്ചു വരവ്. തുടർന്ന് എല്ലാവർക്കുമൊപ്പം സുരേഷ് ഗോപി വിഷു ആഘോഷിക്കുകയും ചെയ്തു.

സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌,വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്.ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്‌, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട്: നിമേഷ് എം. താനൂർ, മേക്കപ്പ്: റോണെക്സ് സേവ്യർ. കോസ്റ്റ്യൂം: പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്, പി ആർ. ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button