മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരാണ് നടി ശ്രിയ ശരണിനുള്ളത്. വിദേശിയായ ആൻഡ്രൂവിനെയാണ് ശ്രിയ വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുളള ശ്രിയ ഇപ്പോൾ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവ് ആൻഡ്രൂക്കൊപ്പമുള്ള ശ്രിയ ശരണിന്റെ ഫോട്ടോയാണ് ഇത്. ഭര്‍ത്താവിന് ജന്മദിന ആശംസകള്‍ നേരുകയാണ് ശ്രിയ ശരണ്‍.
സന്തോഷകരമായ ജന്മദിന ആശംസകള്‍ ആൻഡ്രൂ. നിങ്ങള്‍ എന്നും ഭാര്യയെ സന്തോഷവതിയാക്കുന്നു, കാരണം അവളാണ് ശരി. എപ്പോഴും നിന്നെ സ്‍നേഹിക്കുന്നു എന്നും ശ്രിയ ശരണ്‍ എഴുതിയിരിക്കുന്നു.
https://www.instagram.com/p/CNqR1ByloFq/?utm_source=ig_web_copy_link
കുറച്ചുകാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ശ്രിയ ശരണിന്റെയും ആൻഡ്രൂവിന്റെയും വിവാഹം.ഗമനം എന്ന സിനിമയാണ് ശ്രിയ ശരണിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.
Post Your Comments