നടി ശരണ്യ ശശിധരനെ ഡിസ്ചാർജ് ചെയ്തതായി അമ്മ. തലച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കഴിഞ്ഞെന്നും ‘അമ്മ വ്യക്തമാക്കി. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിട്യൂട്ടിലായിരുന്നു ശരണ്യയെ പ്രവേശിപ്പിച്ചിരുന്നത്.
യൂട്യൂബ് ചാനലിലൂടെയാണ് ശരണ്യയുടെ അമ്മ രോഗ വിവരങ്ങൾ പങ്കുവെച്ചത്. ഇക്കുറിയും സങ്കീർണ്ണത ഏറിയ ശസ്ത്രക്രിയയാണ് നടത്തിയത്. ഓരോ തവണയും ആ സങ്കീർണ്ണത ഏറിവരികയാണ് എന്നും അമ്മ പറയുന്നു.
കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ശരണ്യയെയും അമ്മയെയും ആശുപത്രിൽ പ്രവേശിച്ച ശേഷം പുറത്തുവിട്ടിരുന്നില്ല. അമ്മയെ കോവിഡ് ടെസ്റ്റ് നടത്തി ഉള്ളിൽ തന്നെ നിർത്തുകയായിരുന്നു. അതുവരെയുള്ള വിവരങ്ങൾ സീമ ജി. നായർ ആണ് അറിയിച്ചുകൊണ്ടിരുന്നത്.
ഓരോ ശസ്ത്രക്രിയ കഴിയുംതോറും വളർന്നു വരുന്ന തരത്തിലാണ് ശരണ്യയുടെ തലച്ചോറിലെ ട്യൂമറിന്റെ അവസ്ഥ. കഴിഞ്ഞ തവണ ശസ്ത്രക്രിയ കഴിവതും നീട്ടാൻ പാകത്തിൽ ആയ ശേഷമാണ് വീണ്ടും ഓപ്പറേഷൻ ചെയ്തത്.
ശരണ്യയ്ക്കു ഇനി ഫിസിയോതെറാപ്പി ഉൾപ്പെടയുള്ള കാര്യങ്ങൾ ആരംഭിക്കാനിരിക്കുന്നു. വീട്ടിൽ ഒരാൾ വന്നു ഫിസിയോതെറാപ്പി ചെയ്യും എന്നാണ് അമ്മ നൽകുന്ന വിവരം.
Post Your Comments