GeneralLatest NewsMollywoodNEWSSocial Media

വളർത്തുനായ സോറോയെ താലോലിച്ച് പൃഥ്വിരാജ് ; വൈറലായി ചിത്രം

വീട്ടിലെ വളർത്തുനായ സോറോയെ താലോലിച്ച് നാടൻ പൃഥ്വിരാജ്. വീട്ടിലെ ഒരംഗത്തെ പോലെയാണ് പൃഥ്വിരാജും സുപ്രിയയും മകൾ അല്ലിയും സോറോയെ പരിപാലിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, സോറോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. താരത്തിന്റെ കയ്യിലിരുന്ന് മുകളിലേക്ക് നോക്കിയിരിക്കുന്ന സോറോയുടെ ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് പൃഥ്വി നൽകിയത്. “‘ഐ ലവ് യൂ ദാദാ’ എന്നാണ് സോറോ പറയുന്നതെന്ന് ഞാനെങ്കിലും കരുതുന്നുണ്ട്” എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CNroP4KAtHd/?utm_source=ig_web_copy_link

ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് സോറോ. അടുത്തിടെ സോറോയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു. “ഹാപ്പി ബർത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button