പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകളും ഗായികയുമായ പ്രാർത്ഥനയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ വിഷു ദിനത്തിൽ പതിനാറുകാരിയായ മകൾ തന്നെ ഞെട്ടിച്ചുവെന്ന് പറയുകയാണ് പൂർണിമ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൂർണിമ പ്രാർത്ഥനയുടെ ചിത്രം ഉൾപ്പടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിഷു ദിനം മുടി സ്വന്തമായി വെട്ടിയ പ്രാർത്ഥനയുടെ ചിത്രമാണ് പൂർണിമ പങ്കുവെച്ചത്. കൗമാരക്കാരിയായ മകളുടെ അമ്മയാകുമ്പോൾ ഇത്തരം ഞെട്ടലുകൾക്ക് തയാറെടുത്തിരിക്കണം എന്ന കാര്യം പൂർണ്ണിമ അടിവരയിടുന്നു.
https://www.instagram.com/p/CNpghYlpXij/?utm_source=ig_web_copy_link
മുടി മുറിച്ചതും ഇത്രയും നീളം കുറയും എന്ന് പ്രാർത്ഥന കരുതിയില്ല. താൻ ആദ്യമായാണ് തലമുടി ഇത്രയും ചെറുതാക്കുന്നത് എന്നാണ് പ്രാർത്ഥന കുറിച്ചത്. പുതിയ ഹെയർ കളർ പരീക്ഷണം നടത്തിയ തലമുടിയിലാണ് പ്രാർത്ഥന പരീക്ഷണം നടത്തിയിരിക്കുന്നത്.
Post Your Comments