CinemaGeneralLatest NewsMollywoodNEWS

അച്ഛനില്ലാത്ത വീടും ജീവിതവും എനിക്ക് ചിന്തിക്കാൻ പറ്റിയിരുന്നില്ല

അതിനുശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോൾ അമ്മ ഒറ്റയ്ക്ക് ആണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താൻ തുടങ്ങിയിരുന്നു

അമ്മയെക്കുറിച്ച് മനസ്സ് തുറന്നു വീണ്ടും മഞ്ജു വാര്യര്‍. തന്റെ അച്ഛന്റെ മരണ ശേഷം വല്ലാതെ ഒറ്റപ്പെട്ടു പോയ അമ്മ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യര്‍

മഞ്ജു വാര്യരുടെ വാക്കുകള്‍

“അമ്മ വീണ്ടും എഴുതിത്തുടങ്ങിയത് വലിയ സന്തോഷം തരുന്ന കാര്യമാണ്. ഇപ്പോൾ എഴുത്ത് മാത്രമല്ല അമ്മയുടെ അല്ലാതെയുള്ള ആഗ്രഹങ്ങളൊക്കെ നടക്കുന്നുണ്ട്. കഥകളി പഠിക്കാൻ തുടങ്ങി. ഇതിൽ നിന്നൊക്കെ എനിക്ക് വലിയ പ്രചോദനം കിട്ടുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പ്രായം ഒരു തടസ്സമല്ലെന്ന് ഞാനല്ല എന്റെ അമ്മയാണ് ഇപ്പോൾ തെളിയിച്ചു കാണിച്ചിരിക്കുന്നത്. അമ്മയാണ് എന്നെക്കാൾ വലിയ പ്രചോദനം. ജീവിതത്തിൽ അമ്മയാണ് എനിക്ക് ലേഡി സൂപ്പർ സ്റ്റാർ. സ്തനാർബുദം വന്നപ്പോൾ അമ്മ മനശക്തി കൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിനുശേഷം പഴയതിലും സന്തോഷവതിയായി. പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് തിരിച്ചുവന്നു അമ്മ. അച്ഛൻ ഞങ്ങളെ വിട്ടു പോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു. അച്ഛനും അമ്മയും ഒരുമിച്ച് അല്ലാതെ ഒരിക്കലും ഞാൻ കണ്ടിട്ടേയില്ല. എന്ത് കാര്യത്തിനും എവിടെ പോകാനും രണ്ടുപേരും ഒരുമിച്ചായിരുന്നു. അങ്ങനെയൊരാൾ പെട്ടെന്ന് നമ്മളെ വിട്ടു പോയി കഴിയുമ്പോൾ ഏതൊരാളും തളർന്നുപോകും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്ക് ചിന്തിക്കാൻ പറ്റിയിരുന്നില്ല. അതിനുശേഷം ഷൂട്ടിങ്ങിനൊക്കെ പോകേണ്ടി വരുമ്പോൾ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താൻ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം അമ്മ തന്നെ സ്വയം ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തി അതിൽ മുഴുകി. സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി. അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോൾ സന്തോഷത്തോടെ ഇരിക്കുന്നു എന്ന് അറിയുമ്പോൾ എനിക്ക് ദൂരെ സ്ഥലങ്ങളിൽ പോലും സമാധാനത്തോടെ ഷൂട്ടിങ്ങിന് പോകാൻ കഴിയുന്നു. ഇപ്പോൾ അമ്മ ചെയ്തുകൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും, അത്ഭുതത്തോടെയും, ആരാധനയോടെ നോക്കി കൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാൻ”.

shortlink

Related Articles

Post Your Comments


Back to top button