CinemaGeneralLatest NewsMollywoodNEWSSocial Media

മണിയൻപിള്ള രാജു തിരിച്ചെത്തി ; പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി താരം സ്റ്റുഡിയോയിൽ

വ്യാജ വാർത്തകൾക്ക് പിന്നാലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി നടൻ മണിയൻപിള്ള രാജു സ്റ്റുഡിയോയിൽ. പുതിയ ചിത്രം ‘സുഡോകു’വിനുവേണ്ടിയാണ് താരം ഡബ്ബ് ചെയ്യാനെത്തിയത്. സി.ആർ. അജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണിയൻപിള്ള രാജു, രൺജി പണിക്കർ, സാറ ഷെയ്‌ഖ തുടങ്ങിയവർ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോവിഡ് ബാധിതനായിരുന്ന താരത്തിന് ന്യൂമോണിയ പിടിപെട്ടിരുന്നു. മാർച്ച് 25 ന് കോവിഡ് നെഗറ്റീവ് ആയി മാറുകയും ചെയ്‌തു. ഡോക്‌ടർമാർ വിശ്രമം എടുക്കാൻ നിർദ്ദേശിച്ചെങ്കിലും അദ്ദേഹം അസംബ്ലി തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു.

എന്നാൽ മണിയൻപിള്ള രാജു ഗുരുതരാവസ്ഥയിൽ തുടരുകയാണ്, ശബ്ദം നഷ്‌ടപ്പെട്ട അവസ്ഥയിൽ ഐ.സിയുവിലാണ് തുടങ്ങിയ തരത്തിൽ തെരഞ്ഞെടുപ്പിന് ശേഷം വാർത്ത പ്രചരിച്ചിരുന്നു. പ്രധാനമായും സോഷ്യൽ മീഡിയയിലാണ് ഇത്തരം വ്യാഖ്യാനമുണ്ടായത്.

ഇതിനെതിരെ മകൻ നിരഞ്ജ് രംഗത്തെത്തുകയും ചെയ്‌തു. “എന്‍റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നു,” എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ നിരഞ്ജ് അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button