അനുഗ്രഹീത കലാകാരന്‍ പത്മരാജനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറഞ്ഞു മകള്‍ മാധവിക്കുട്ടി. അച്ഛന്‍ രാജകുമാരിയെപ്പോലെയാണ് തന്നെ വളര്‍ത്തിയതെന്നും അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും തനിക്ക് കൈവന്നില്ലെന്നും ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മാധവിക്കുട്ടി പങ്കുവയ്ക്കുന്നു.
മാധവിക്കുട്ടിയുടെ വാക്കുകള്‍
“രാജകുമാരിയെപ്പോലെയാണ് അച്ഛൻ എന്നെ വളർത്തിയത്. എല്ലാത്തരം സൗകര്യങ്ങളും അച്ഛൻ ഒരുക്കിത്തന്നു. അദ്ദേഹം ഇല്ലാതായതോടെ പ്രതിസന്ധികളും തലപൊക്കി. അച്ഛൻ കുറെ സ്ഥലം വാങ്ങിയിട്ടിരുന്നു, അതിൽ ചിലത് വിറ്റു. അമ്മ ആകപ്പാടെ തകർന്നു. മക്കൾ എന്ന നിലയിൽ അമ്മയെ വിഷമിപ്പിക്കാതെ മുന്നോട്ടുപോവുകയായിരുന്നു പ്രധാനം. ഞങ്ങൾ വളർന്നു. അച്ഛന്റെ സാഹിത്യാഭിരുചിയൊന്നും എനിക്ക് കിട്ടിയില്ല. തന്റേടം മാത്രമേ കിട്ടിയുള്ളൂ. പൊതുവേ സംസാരം കുറവുള്ള ആളാണെങ്കിലും പറയേണ്ടത് പറയാൻ അച്ഛൻ മടിച്ചിരുന്നില്ല. അച്ഛൻ ഫാഷനബിള്‍ ആയിരുന്നു. നല്ല ഫാഷന്‍ സെൻസുള്ള ആൾ. ഏറ്റവും പുതിയ ട്രെൻഡുകൾ പോലും അറിഞ്ഞുവയ്ക്കും. എവിടെ പോയാലും എനിക്ക് വേണ്ടുന്നതെല്ലാം കൊണ്ടുവരും. വളകള്‍, പൊട്ടുകള്‍, ഹെയര്‍ ബാന്റുകള്‍. ഏറ്റവും പുതിയ മോഡലുകൾ. അച്ഛന്റെ ആ സമ്മാനങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്”.
Post Your Comments