പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ജൂഡ് ആന്റണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ജൂഡ് കഴിഞ്ഞ ദിവസം തന്റെ കാറിനിട്ട് ആരോ ഇടിച്ചിട്ട് നിർത്താതെ പോയ വിവരം പങ്കുവെച്ചിരുന്നു. ഇടിച്ചത് ആരാണെങ്കിലും നേരിട്ട് വരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവം വൈറലായതോടെ വണ്ടിയുടെ ഉടമസ്ഥനും നേരിട്ടെത്തി ജൂഡ് ആന്റണിയെ നേരിൽ കണ്ടു. ജൂഡ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. രാവിലെ ഒരു പയ്യൻ വീട്ടിൽ വന്നു. പൂച്ച വട്ടം ചാടിയപ്പോള്‍ വണ്ടിയുടെ നിയന്ത്രണം പോയി, തന്‍റെ വണ്ടിയാണ് ഇടിച്ചതെന്ന്. രോഹിത് എന്നയാളാണ് പയ്യൻ. എന്തായാലും രോഹിത് മാന്യത കാണിച്ചുവെന്ന് ജൂഡ് പറയുന്നു.
‘രാത്രി പത്തുമണിക്കാണ് വണ്ടിയിടിക്കുന്ന ഒച്ച കേട്ടത്. പോസ്റ്റ് ഇട്ടതിന് ശേഷം താഴെ വരുന്ന കമന്‍റ് വായിച്ചാൽ ഞാൻ കൊണ്ട് ഇടിച്ചതുപോലെയാണ്. ഏതായാലും രാവിലെ ഒരു പയ്യൻ വീട്ടിൽ വന്ന് പറഞ്ഞു. പൂച്ച വട്ടം ചാടിയപ്പോള്‍ വണ്ടിയുടെ നിയന്ത്രണം പോയി, തന്‍റെ വണ്ടിയാണ് ഇടിച്ചതെന്ന്. രോഹിത് എന്നയാളാണ് പയ്യൻ. ഏവര്‍ക്കും നന്ദി, പാര്‍ക്ക് ചെയ്തതിന്‍റെ കുഴപ്പം പറയുന്നവരോട് നിങ്ങളാണോ ജഡ്ജ് ചെയ്യുന്നത് എന്നാണ് ചോദിക്കാനുള്ളത്. എനിക്ക് വേറെ പണ്ടിയുണ്ട്’, ജൂഡ് ലൈവിൽ പറഞ്ഞിരിക്കുകയാണ്.
ജൂഡ് ആദ്യം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്
‘ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയിൽ എന്‍റെ ഭാര്യവീടിന്‍റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്‍റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ നിങ്ങൾ ആരാണെങ്കിലും ഒരഭ്യർത്ഥന നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ, ഇൻഷുറൻസ് ക്ലെയിം കിട്ടാൻ ജി ഡി എൻട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ്. ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ? എന്‍റെ എളിയ നിഗമനത്തിൽ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത. (കാർ പാർക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമന്‍റുകളിൽ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാർ ഉള്ള നാടല്ലേ. അത്ഭുതമില്ല)’ എന്നാണ് ജൂഡ് കുറിച്ചിരിക്കുന്നത്.
Post Your Comments