
അഭിനയം മാത്രമല്ല പാടാനും കഴിയും എന്ന് തെളിയിച്ച നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ നിരവധി ഗാനങ്ങൾ ആലപിച്ച താരം ഇപ്പോൾ തമിഴിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ‘ഹേയ് സിനാമിക’ എന്ന തമിഴ്ചിത്രത്തിലാണ് ദുൽഖർ പാടിയിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
എന്റെ പ്രിയപ്പെട്ട സിനിമയായ ഹേ സിനിമാകയിലൂടെ ആദ്യമായി ഞാന്‍ തമിഴ് പാട്ട് പാടി എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നത്. പാട്ട് റെക്കോഡ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മാധവൻ കർക്കിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകരുന്നത്.
https://www.instagram.com/p/CNplBq2pD9t/?utm_source=ig_web_copy_link
‘എന്റെ ഗുരുക്കളിൽ ഒരാളിൽനിന്ന് കിട്ടിയ വിഷുക്കണിയും കൈനീട്ടവും. എന്റെ പ്രിയപ്പെട്ട ബൃന്ദ മാസ്റ്റർ. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴിൽ പാടി’ എന്ന് പോസ്റ്റിനൊപ്പം ദുൽഖർ കുറിച്ചു. ഒപ്പം ഗോവിന്ദ് വസന്തയുടെ രസകരവും ഐതിഹാസികവുമായ ട്രാക്കിനെയും മാധവൻ കർക്കിയുടെ വരികളെയും ബൃന്ദ മാസ്റ്ററുടെ ബ്രില്ല്യന്റ് സംവിധാനത്തെയും പ്രശംസിക്കുന്നു ദുൽഖർ.
ദുൽഖർ, കാജൽ അഗർവാൾ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. ഒരു റൊമാന്റിക് എന്റർടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്.
Post Your Comments