
വിഷു കൈ നീട്ടമായി ഇതുവരെ രണ്ട് ലക്ഷം രൂപയോളം ലഭിച്ചെന്ന് സംവിധായകൻ അലി അക്ബർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞെങ്കിലും ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത്തവണത്തെ വിഷുക്കണി മമധർമ്മയ്ക്ക് സമർപ്പിക്കണം എന്ന് അലി അക്ബർ അഭ്യർഥിച്ചിരുന്നു.
പൊതു ജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴമുതൽ പുഴവരെ. ഇതുവരെ 1,17,42859 രൂപ പിരിച്ചു ലഭിച്ചെന്നും 30,76530 രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം 60 ശതമാനം പൂർത്തിയാെയന്നും അലി അക്ബർ പറയുന്നു.
https://www.facebook.com/aliakbardirector/posts/10226851321975480
‘സിനിമയുടെ രണ്ടാം ഷെഡ്യൂൾ മെയ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും. രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചു യഥേഷ്ടം വളച്ചൊടിക്കാവുന്നതായി ചരിത്ര സത്യങ്ങൾ മാറുമ്പോൾ,നോക്കു കുത്തികളെ പോലെ പഞ്ചപുച്ഛമടക്കി നോക്കി നിൽക്കുന്ന സാംസ്കാരിക മഹാരഥന്മാർക്ക് മുൻപിൽ, ഞങ്ങൾക്കും സത്യം വിളിച്ചുപറയാനറിയാം എന്നുള്ള ജനങ്ങളുടെ തീരുമാനമാണ് മമധർമ്മ. മമധർമ്മയ്ക്ക് പക്ഷമൊന്നേയുള്ളൂ അത് രാഷ്ട്രപക്ഷമാണ്, ആ പക്ഷത്തിന്റെ ആദ്യ സംരംഭമാണ് “1921 പുഴ മുതൽ പുഴ വരെ.’- അലി അക്ബർ പറഞ്ഞു.
Post Your Comments